ഗുരുഗ്രാം : ഒരു വർഷത്തിനുള്ളിൽ ഏഴ് പുരുഷന്മാർക്കെതിരെ ബലാത്സംഗപരാതി നൽകിയ യുവതിയെ കുറിച്ച് അന്വേഷണം നടത്താൻ പോലീസ് . സാമൂഹ്യ പ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജിന്റെ പരാതി പരിഗണിച്ച് ഹരിയാന സംസ്ഥാന വനിതാ കമ്മീഷനാണ് ഈ നിർദേശം ഗുരുഗ്രാം പോലീസിന് നൽകിയത്. പ്രത്യേക സംഘം നടത്തിയാകും പോലീസ് അന്വേഷണം നടത്തുക . ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകിയിട്ടുണ്ട്.
വിവാഹവാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ഏഴുപേർക്കെതിരെയാണ് യുവതി പരാതികൾ നൽകിയത്. ഏഴ് കേസുകളിൽ രണ്ടെണ്ണം വ്യാജമാണെന്ന് പോലീസ് തെളിയിച്ചു. 2021 ഓഗസ്റ്റിൽ സമാനമായ രീതിയിൽ പരാതി നൽകുകയും , തുടർന്ന് ആ പുരുഷനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു . എന്നിട്ടും യുവതി ഇത്തരത്തിൽ പരാതികൾ നൽകുന്നത് തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
















Comments