വാർണർ തിളങ്ങി; ലങ്കയെ തറപറ്റിച്ച് ഓസീസ്
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വാർണർ തിളങ്ങി; ലങ്കയെ തറപറ്റിച്ച് ഓസീസ്

Janam Web Desk by Janam Web Desk
Oct 28, 2021, 11:36 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഡേവിഡ് വാർണർ ഫോം വീണ്ടെടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് മികച്ച ജയം. ലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കംഗാരുക്കൾ ടി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചത്. ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം അനായാസമായാണ് ഓസ്‌ത്രേല്യ മറികടന്നത്. ഡേവിഡ് വാർണർ ഫോം വീണ്ടെടുത്തതാണ് മത്സരത്തിലെ സവിശേഷത.

വാർണർ 65 രൺസ് നേടി ഓസീസ് വിജയത്തിന് അടിത്തറയേകി. ടോസ് നേടിയ ഓസീസ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. 20ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. സ്‌കാർ 15ൽ നിൽക്കെ ആദ്യ വിക്കറ്റ് ശ്രീലങ്കയ്‌ക്ക് നഷ്ടമായി. വെറും ഏഴ് റൺസ് മാത്രം നേടിയ പാദും നിസങ്കയെ കമ്മിൻസിന്റെ പന്തിൽ വാർണർ ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്ന് കുസാൽ പെരേരയും ചരിത് അസലങ്കയും ചേർന്ന് ലങ്കയെ മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും 35 റൺസ് വീതം എടുത്തു. ഭനുക രജപക്‌സ(33) പുറത്താവാതെ നിന്നു. ഓസീസ് ബൗളിങിന് മുന്നിൽ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. ക്യാപ്റ്റൻ ദസുൻ ഷനക(12) റൺസ് നേടി കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഓസീസിന് വേണ്ടി മൈക്കൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്,ആദം സാംപ എന്നിവർ രണ്ട് വിക്കറ്റുകൾ കരസ്ഥമാക്കി.

മറുപടി ബാറ്റിങ്ങിനിങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചിനൊപ്പം ചേർന്ന ഡേവിഡ് വാർണർ ഓപ്പണിങ് കൂട്ടുകെട്ടിൽ 70 റൺസ് നേടി. 23 പന്തുകൾ നേരിട്ട ഫിഞ്ച് 37 റൺസ് നേടി.

അഞ്ച് ഫോറും രണ്ട് സിക്‌സറും അടിച്ച ഫിഞ്ച് ആദ്യം പുറത്തായി. തുടർന്ന് വന്ന ഗ്ലെൻ മാക്‌സ്‌വൽ(5) നിരാശപ്പെടുത്തി. എന്നാൽ സ്റ്റീവൻ സ്മിത്തിനൊപ്പം വാർണർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 42 പന്തിൽ 10 ബൗണ്ടറി ഉൾപ്പെടെ 65 റൺസ് നേടിയാണ് വാർണർ മടങ്ങിയത്. 18 റൺസ് മാത്രമുളളപ്പോൾ വാർണർ നൽകിയ അനായാസ ക്യാച്ച് ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുശാൽ പെരേര വിട്ടുകളഞ്ഞു.

സ്മിത്ത്(28),മാർകസ് സ്റ്റോയിനിസ്(16) എന്നിവർ പുറത്താകാതെ നിന്നു. മൂന്ന് ഓവറുകൾ ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം. ആദം സാംപയാണ് കളിയിലെ താരം. ഈ വിജയത്തോടെ കംഗാരുകൾ ഗ്രൂപ്പ് ഒന്നിൽ നാല് പോയിന്റുകളുമായി ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.

Tags: dubait 20 worldcupdavid warneraaron finchman of the match
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies