തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സീറ്റുകളുടെ കുറവ് നികത്തുന്നകിന് വേണ്ടിയാണ് നടപടി. സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രശ്നത്തിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ താൽക്കാലികമായി പുതിയ ബാച്ചുകൾ അനുവദിക്കാനും മന്ത്രിസഭ യോഗത്തിൽ ഉത്തരവിറങ്ങി.
സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രശ്നത്തിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ താൽക്കാലികമായി പുതിയ ബാച്ചുകൾ അനുവദിക്കാനും മന്ത്രിസഭ യോഗത്തിൽ ഉത്തരവിറങ്ങി. നിലവിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ച ഏഴ് ജില്ലകളിൽ സീറ്റിന്റെ കുറവ് അനുസരിച്ച് സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്. അടിസ്ഥാന സൗകര്യമുളള സ്കൂളുകളിലാണ് കൂടുതൽ സീറ്റുകൾ അനുവദിക്കുക. അപേക്ഷ നൽകുന്ന എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് നിബന്ധനകൾക്ക് വിധേയമായി മാർജ്ജിനൽ വർദ്ധനവിന്റെ 20 ശതമാനം സീറ്റുകളാണ് വർദ്ധിപ്പിച്ചത്.
Comments