ഭോപ്പാൽ : അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് ഡിസൈനർ സബ്യ സാചി. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ താക്കീതിനെ തുടർന്നാണ് നടപടി. 24 മണിക്കൂറിനുള്ളിൽ പരസ്യചിത്രം പിൻവലിക്കണമെന്നായിരുന്നു മന്ത്രിയുടെ താക്കീത്.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സബ്യ സാചി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പരസ്യം ഏതെങ്കിലും സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിയായ ഖേദമുണ്ടെന്ന് സാചി പറഞ്ഞു. വിവിധ സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള അന്തരീക്ഷം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു തങ്ങളുടെ പരസ്യം. എന്നാൽ ഒരു വിഭാഗത്തെ ഇത് വിഷമിപ്പിച്ചുവെന്നറിഞ്ഞതിൽ ദു:ഖമുണ്ട്. അതിനാൽ പരസ്യം പിൻവലിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസാണ് സാചി ഹിന്ദു വിവാഹ ചടങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന മംഗല്യസൂത്രത്തിന്റെ അർദ്ധ നഗ്ന മോഡലുകളെ അഭിനയിപ്പിച്ചുകൊണ്ടുള്ള പരസ്യചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. പരസ്യത്തിൽ മോഡലുകളായ സ്ത്രീകൾ അൽപ്പവസ്ത്രധാരികളും പുരുഷന്മാർ ഷർട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഹിന്ദു വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയും, പോലീസിൽ സാചിയ്‌ക്കെതിരെ പരാതിയുൾപ്പെടെ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ പിൻവലിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് നരോത്തം മിശ്ര മുന്നറിയിപ്പ് നൽകിയത്. ഇതോടെ പരസ്യം പിൻവലിക്കുകയായിരുന്നു.
Comments