കൊല്ലം: കുണ്ടറയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും വിദേശ മദ്യം പിടികൂടി. പെരിനാട് ഇടവട്ടം തോട്ടുംതക രഞ്ജു മന്ദിരത്തിൽ അച്ചുവിന്റെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുണ്ടറ സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ ജി. എസ്. ഐ സുഗുണൻ നൽകിയ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടിച്ചെടുത്തത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സംഘം അതീവ രഹസ്യമായി അച്ചുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
Comments