അമ്മാൻ : ഭർതൃമാതാവിന്റെ കൂർക്കം വലി മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് ഭർത്താവ്. ജോർദാനിലാണ് സംഭവം. കൂർക്കം വലി റെക്കോർഡ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തർക്കമാണ് വിവാഹ മോചനത്തിൽ കലാശിച്ചത്.
ഉച്ചയുറക്കത്തിനിടെയാണ് യുവതി അമ്മായി അമ്മയുടെ കൂർക്കംവലി ഫോണിൽ റെക്കോർഡ് ചെയ്തത്. ഇത് വാട്‌സ് ആപ്പ് കുടുംബ ഗ്രൂപ്പുകളിൽ ഭാര്യ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാതാവിനെ പരിഹസിച്ച് ബന്ധുക്കൾ രംഗത്ത് വന്നതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.
വാട്‌സ് ആപ്പിലെ ശബ്ദസന്ദേശം കേട്ട ഭർത്താവ് വിവരം ഭാര്യയോട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കു തർക്കം രൂക്ഷമായതോടെ ഭാര്യയെ ഭർത്താവ് ഡിവോഴ്‌സ്‌ചെയ്യുകയായിരുന്നു.
Comments