ശ്രീനഗർ : രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത കശ്മീരി വിദ്യാർത്ഥികൾക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി). പാർട്ടി വക്താവ് അനിൽ സേതി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടി ടി ട്വന്റി ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ നടത്തിയ ആഘോഷത്തിനിടെയാണ് വിദ്യാർത്ഥികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്ക് പാർട്ടി നിയമ സഹായം നൽകും. ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമാണെങ്കിൽ ബന്ധപ്പെടണമെന്നും അനിൽ സേതി ട്വിറ്ററിൽ കുറിച്ചു.
മൂന്ന് കശ്മീരി വിദ്യാർത്ഥികളെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ആഗ്ര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരാണ് അറസ്റ്റിലായത് . കഴിഞ്ഞ മാസം 24 ന് നടന്ന ടി ട്വിന്റി മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇത് ആഘോഷിക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
















Comments