ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെയുള്ള ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവെ. ആദ്യ ട്രെയിൻ സർവ്വീസ് ഇന്ന് ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ചു. രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട അയോദ്ധ്യ, സീതാമർഹി, ചിത്രകൂട് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥലങ്ങളിലേക്കാണ് യാത്ര. 17 ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ രാമായണ സർക്യൂട്ടിലെ വിനോദ സഞ്ചാരം.
കേന്ദ്രസർക്കാരിന്റെ ദേഖോ അപ്‌നാ ദേശ് പദ്ധതിയുടെ ഭാഗമായി ഐആർസിടിസി ആണ് രാമായണ യാത്ര ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലേക്കാണ് ട്രെയിൻ ആദ്യമെത്തുക. രാമജന്മഭൂമി, ഹനുമാൻ മന്ദിർ, ഭരതക്ഷേത്രം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ദർശനം നടത്താം. സീതാ ദേവിയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമർഹിയിലെത്തി അവിടെ നിന്നും യാത്ര വാരണാസിയിലേക്ക് തിരിക്കും.
സ്‌നാന ഘട്ടായ പ്രയാഗ്, ശൃംഗവേർപൂർ, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനും സൗകര്യമൊരുക്കും. തുടർന്ന് മഹാരാഷ്‌ട്രയിലേക്ക് പ്രവേശിക്കുകന്ന ട്രെയിൻ നാസിക്കിലുള്ള കിഷ്‌കിന്ദ നഗറിലും, മലമുകളിലുളള ഹനുമാൻ ക്ഷേത്രത്തിലും തീർത്ഥാടനത്തിലുള്ള സൗകര്യം ഐആർസിടിസി യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഡീലക്‌സ് എസി ട്രെയിനിലാണ് യാത്ര. 7500 കിലോമീറ്റീറോളം ദൂരം ട്രെയിൻ സഞ്ചരിക്കും. മുഴുവൻ സമയവും സുരക്ഷാ ഗാർഡുകളുടെ സേവനം യാത്രക്കാർക്ക് ലഭ്യമാക്കും. ഇല്‌ക്ട്രോണിക് ലോക്കർ, ഭക്ഷണശാല എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാമേശ്വരമാണ് അവസാന തീർത്ഥാടന കേന്ദ്രം. ധനുഷ്‌കോടി ദർശനത്തോടെ യാത്ര അവസാനിക്കും. തുടർന്ന് ട്രെയിൻ ഡൽഹിയിലേക്ക് മടങ്ങും.
First train departure on the 'Ramayana Circuit' will commence from Delhi's Safdarjung railway station today. The 17 days tour will cover many prominent locations including Ayodhya, Sitamarhi & Chitrakoot, associated with the life of Lord Ram
(Photo source: IRCTC) pic.twitter.com/pgcVesgeMV
— ANI (@ANI) November 7, 2021
Comments