കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ റദ്ദാക്കി.സർവ്വകലാശാല മാനദണ്ഡങ്ങൾ ലംഘിച്ചതാണ് അംഗീകാരം പിൻവലിക്കാൻ കാരണം.
അടിസ്ഥാന സൗകര്യങ്ങളിലടക്കം നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്താതെ പ്രവർത്തിക്കുന്നതാണ് അംഗീകാരം നഷ്ടപ്പെട്ട പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങളും.2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തുകയും കോഴ്സ് കാലാവധി രണ്ട് വർഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏഴ് വർഷമായിട്ടും സൗകര്യങ്ങൾ വികസിപ്പിക്കാൻ കേന്ദ്രങ്ങൾ തയ്യാറായില്ല. 11 കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ് അമ്പത് സീറ്റ് വെച്ചാണ് ഓരോ കേന്ദ്രത്തിനുമുള്ളത്.
പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എൻസിടിയുടെ നടപടി. വിഷയം ചർച്ച ചെയ്യാൻ ഉടൻ സെനറ്റ് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
Comments