ഹർഭജൻ സിംഗിനൊപ്പം ഇന്ത്യൻ ഇന്ത്യൻ ടിവി ഷോയിൽ പങ്കെടുത്തു : ഷോയിബ് അക്തറിനെതിരെ 750 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി പാകിസ്താൻ ടിവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹർഭജൻ സിംഗിനൊപ്പം ഇന്ത്യൻ ഇന്ത്യൻ ടിവി ഷോയിൽ പങ്കെടുത്തു : ഷോയിബ് അക്തറിനെതിരെ 750 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി പാകിസ്താൻ ടിവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 05:09 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിനെതിരെ 750 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി പാകിസ്താൻ ടിവി. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഹർഭജൻ സിംഗിനൊപ്പം ഇന്ത്യൻ ടിവി ഷോയിൽ പങ്കെടുത്തതിനെതിരെയാണ് കേസ് .

ദുബായിൽ നടന്ന ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ദുബായിലെ ഒരു ഇന്ത്യൻ ടെലിവിഷൻ ചാനലിൽ അക്തർ എത്തിയതിനെ തുടർന്ന് പിടിവിക്ക് വൻ നഷ്ടം സംഭവിച്ചെന്ന് കാട്ടിയാണ് കേസ് ഫയൽ ചെയ്തത്.

‘ മൂന്ന് മാസത്തിനു മുൻപ് രേഖാമൂലമുള്ള നോട്ടീസ് നൽകിക്കൊണ്ട് അല്ലെങ്കിൽ അതിന് പകരമായി പണം നൽകികൊണ്ട് കരാർ അവസാനിപ്പിക്കാൻ ഇരു കക്ഷികൾക്കും അവകാശമുണ്ട്. അതേസമയം, ഷോയിബ് അക്തർ ഒക്‌ടോബർ 26 ന് പരിപാടി നടക്കുമ്പോൾ തന്നെ ചാനലിൽ നിന്ന് രാജിവച്ചു, ഇത് പിടിവിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി,‘ ചാനലിന്റെ നോട്ടീസിൽ പറയുന്നു.

ഈ വിഷയത്തിൽ തനിക്ക് നിരാശയുണ്ടെന്നും , പിടിവിയുമായുള്ള നിയമ പോരാട്ടം ഉപേക്ഷിക്കില്ലെന്നും അക്തർ പറഞ്ഞു . ‘ ഞാൻ പിടിവി യിൽ ജോലി ചെയ്യുമ്പോൾ എന്റെ ബഹുമാനവും പ്രശസ്തിയും സംരക്ഷിക്കാനായില്ല , ഇപ്പോൾ അവർ എനിക്ക് ഒരു റിക്കവറി നോട്ടീസ് അയച്ചിട്ടുണ്ട്. ഞാൻ ഒരു പോരാളിയാണ്, ഈ നിയമ പോരാട്ടം ഉപേക്ഷിക്കില്ല. എന്റെ അഭിഭാഷകൻ സൽമാൻ ഇത് ഏറ്റെടുക്കും. ഇത് നിയമം അനുസരിച്ച് മുന്നോട്ട് പോകും,‘ അക്തർ ട്വീറ്റ് ചെയ്തു.

പാകിസ്താന്റെ ലോകകപ്പ് വിജയം ചർച്ച ചെയ്ത പാക് ടിവി ചാനൽ പിടിവി സ്പോർട്സിന്റെ തത്സമയ പരിപാടിയിൽ നിന്നുമാണ് അക്തർ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോയതിന് പിന്നാലെ തന്നെ താരം ചാനലിന്റെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചു.

ചർച്ചയ്‌ക്കിടെ ലോകകപ്പിൽ അക്തർ പറഞ്ഞ കാര്യത്തിൽ അവതാരകനായ നുമാൻ നിയാസ്‌ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയും തുടർന്ന് അക്തറിനെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമായിരുന്നു.

‘നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം.ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്” – നിയാസ് പറഞ്ഞു.അവതാരകന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച അക്തർ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Tags: aktharharbhajan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies