ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2026, 09:13 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന മുഴുവൻ B-1B ബോംബർ വിമാനങ്ങളും അമേരിക്ക പിൻവലിച്ച് സ്വന്തം താവളങ്ങളിലേക്ക് തിരിച്ചയച്ചു. വ്യോമതാവളത്തിന് നേരെയുണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്നാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഭീഷണിയുടെ കൃത്യമായ സ്വഭാവം അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഫെയർഫോർഡിൽ വിന്യസിച്ചിരുന്ന 12 വിമാനങ്ങളാണ് ഒക്ടോബർ നാലിന് അമേരിക്കയിലേക്ക് മടങ്ങിയത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ മറ്റൊരു വിദേശ താവളത്തിലേക്ക് വിമാനങ്ങൾ മാറ്റുന്നതിന് പകരം സ്വന്തം താവളങ്ങളിലേക്ക് തിരിച്ചയച്ചത് ശ്രദ്ധേയമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഫെയർഫോർഡ് ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന സംശയത്തിൽ ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അമേരിക്കയുടെ നീക്കം. സെപ്റ്റംബർ 27ന് വ്യോമതാവളത്തിന് സമീപം സംശയാസ്പദമായ മൂന്ന് വാനുകൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ബ്രിട്ടീഷ് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. വാനുകളിൽ പെട്രോൾ കണ്ടെത്തിയെങ്കിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നില്ല.

തുടർന്ന് ഒക്ടോബർ ഒന്നിന് ബ്രിട്ടീഷ്-ഇറാനിയൻ ഇരട്ട പൗരത്വമുള്ള 25കാരനെയും ഭീകരപ്രവർത്തനത്തിന് തയ്യാറെടുത്തെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തു. ഇയാളെയും പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിൽ വിദേശ ശക്തികളുടെ ഇടപെടലുണ്ടോയെന്നതും ബ്രിട്ടീഷ് അധികൃതർ പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ ഇറാന് പങ്കുണ്ടെന്നതിന് ശക്തമായ സൂചനകളുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇറാൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. പുതിയ ഭീഷണിയും നേരത്തെ നടന്ന ഗൂഢാലോചനാ അന്വേഷണവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അമേരിക്കൻ ബോംബർ വിമാനങ്ങളുടെ പ്രധാന യൂറോപ്യൻ പ്രവർത്തന കേന്ദ്രങ്ങളിലൊന്നാണ് ഫെയർഫോർഡ്. ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികളിലും ഇവിടെനിന്നുള്ള വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. വിമാനങ്ങൾ അമേരിക്കയിലേക്ക് തിരിച്ചെങ്കിലും ആഗോളതലത്തിൽ ദീർഘദൂര ആക്രമണശേഷി നിലനിർത്താൻ ബോംബർ സേന സജ്ജമാണെന്ന് യുഎസ് പ്രതിരോധ വിഭാഗം വ്യക്തമാക്കി.

Tags: USFairford
Share
Tweet
SendShare

More News from this section

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies