ക്രിപ്‌റ്റോ കറൻസി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് കേന്ദ്രം; തീവ്രവാദ ഫണ്ടിംഗിനും കളളപ്പണം വെളുപ്പിക്കാനും ഉപയോഗിക്കാൻ സാദ്ധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിപ്‌റ്റോ കറൻസി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് കേന്ദ്രം; തീവ്രവാദ ഫണ്ടിംഗിനും കളളപ്പണം വെളുപ്പിക്കാനും ഉപയോഗിക്കാൻ സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 10:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ക്രിപ്പ്‌റ്റോകറൻസിയുടെ അമിത സാധീനത്തിലും വളർച്ചയിലും ആശങ്ക പ്രകടപ്പിച്ച് കേന്ദ്ര സർക്കാർ.ഭീകരവാദത്തിനുള്ള ധനസഹായമായും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറൻസി ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ചും പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ചുള്ള വിവരങ്ങൾ യുവാക്കളിൽ തെറ്റിധാരണ സൃഷ്ടിക്കുന്നുണ്ട്. ക്രിപ്‌റ്റോകറൻസി ഉപയോഗത്തെ സംബന്ധിച്ച് വ്യാജ വാഗ്ദാനങ്ങൾ നൽകി യുവാക്കളെ ആളുകൾ തെറ്റിദ്ധരിപ്പിച്ച് കെണിയിൽ വീഴ്‌ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.റിസർവ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ക്രിപ്റ്റോ കറൻസി വിഷയത്തിൽ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചർച്ച നടത്തി.ലോകത്തുടനീളമുള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന്റെ വളർച്ചയ്‌ക്കും ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സാങ്കേതിക വിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്.സർക്കാർ സൂക്ഷമമായി എല്ലാം നിരീക്ഷിക്കുന്നുണ്ട്. സാഹചര്യത്തിന് അനുസരിച്ച് സർക്കാർ ഉചിതമായ നടപടികൾ എടുക്കുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ക്രിപ്‌റ്റോകറൻസി വിഷയത്തിൽ സർക്കാർ വ്യക്തമായി പഠിച്ചിട്ടേ നടപടികൾ എടുക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അത്സമയം ക്രിപ്‌റ്റോകറൻസികൾ സാമ്പത്തിക വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് വരെ ഭീഷണിയാണ് ക്രിപ്‌റ്റോകറൻസി. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വാഗ്ദാനത്തിലും വിശ്വാസ കുറവുണ്ടെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. ക്രിപ്‌റ്റോകറൻസികൾ അനുവദിക്കാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

Tags: Narendra Modicripto currency
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies