ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയായി. ഈ സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തും. രാവിലെ എട്ട് മണിയോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻഡിൽ 23000 ഘനയടിവവെള്ളം വീതം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഉയർന്നു. 6000 ഘനയടിവെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് എത്തുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടർന്നാണ് നീരൊഴുക്ക് ശക്തമായത്. ഡാമിൽ ജലനിരപ്പ് ഉയർന്ന് നിൽകുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 140.45 അടി പിന്നിട്ടിരുന്നു.
റൂൾ കർവ് പ്രകാരം അനുവദനീയമായ 141 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. സ്പിൽവേ ഷട്ടറുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിലയിരുത്തൽ.
Comments