മണ്ഡലകാലം ആരംഭിച്ചു ; ആചാര ലംഘനങ്ങളും ഹിന്ദു അവഹേളനങ്ങളും വീണ്ടും അരങ്ങേറുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

മണ്ഡലകാലം ആരംഭിച്ചു ; ആചാര ലംഘനങ്ങളും ഹിന്ദു അവഹേളനങ്ങളും വീണ്ടും അരങ്ങേറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 03:46 pm IST
FacebookTwitterWhatsAppTelegram

മണ്ഡലമാസം ആരംഭിച്ചതോടെ ശബരിമല വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ശബരിമലയുടെ സവിശേഷമായ ആചാരങ്ങളും പ്രത്യേകതകളും തകർണമെന്നത് ചിലരുടെ വാശിയാണ് എന്ന് വീണ്ടും തെളിയിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരുഭരണകൂടം തന്നെ ആചാരലംഘനത്തിന് മുന്നിട്ടിറങ്ങുമ്പോൾ ചവിട്ടിയരക്കപ്പെടുന്നത് വിശ്വാസികളുടെ പരമ്പരാഗതമായ തീർത്ഥാടന സംസ്‌കാരമാണ്. ഈ വർഷം വൃശ്ചികം പിറന്നതോടെ വീണ്ടും പുതിയ വിവാദങ്ങളും കെടുകാര്യസ്ഥതയും ഭരണകൂട അലംഭാവവും ശബരിമലയെ വിഷസർപ്പം പോലെ ചുറ്റിവരിയുകയാണ്.

യുവതി പ്രവേശനത്തിനായി സർക്കാർ കാണിച്ച പേക്കൂത്തുകൾ നാം ഏറെ അനുഭവിച്ച വരാണ്. ഈ വർഷം ശബരിമലയിലെ നടതുറപ്പിൽ അയ്യനെ വണങ്ങാൻ പോലും തയ്യാറാകാത്ത ഒരു ദേവസ്വം മന്ത്രി പുണ്യതീർത്ഥം കൊണ്ട് കൈ കഴുകിയാണ് വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. തന്റെ കമ്യൂണിസ്റ്റ് പ്രതിബന്ധതയും നിരീശ്വരവാദവും തെളിയിച്ച് വിശ്വാസികളെ മന്ത്രി കളിയാക്കിയിരിക്കുന്നത്. അതിലേറെ ഞെട്ടിക്കുന്നതാണ് അരവണ പ്രസാദത്തിന് ഹലാൽ ശർക്കര ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തൽ.

ഭഗവാനെ തൊഴാനെത്തിയ ദേവസ്വം വകുപ്പ് മന്ത്രി ശബരിമല നടയിൽ നിന്ന് പുണ്യ തീർത്ഥത്തെ കയ്യിൽ വാങ്ങി അതുപയോഗിച്ച് കൈകഴുകുന്ന വിശ്വാസികളെ അവഹേളി ക്കുന്ന കാഴ്ച ശബരിമല ഭക്തർക്ക് ഏറെ വേദനയുണ്ടാക്കിക്കഴിഞ്ഞു. മേൽശാന്തി നൽകിയ പുണ്യതീർത്ഥം മന്ത്രി ക്ഷേത്ര നടയിൽ നിന്നു തന്നെ കൈ കഴുകി താഴേക്ക് കളയുകയാണ് ഉണ്ടായത്. ഇത് ക്ഷേത്രാചാരങ്ങളോടുള്ള മന്ത്രിയുടെ ധിക്കാരമായി വിശ്വാസികൾ ചർച്ചചെയ്യുകയാണ്. വ്രതശുദ്ധിയോടെ അയ്യപ്പമന്ത്രമുരുവിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യനെ കാണാനെത്തുന്ന ഓരോ വിശ്വാസിയുടെയെും നേർക്ക് കൊഞ്ഞനം കുത്തുകയാണ് അടുത്ത ദേവസ്വം മന്ത്രി. കടകമ്പള്ളിയേക്കാൾ താൻ ഒട്ടും മോശമല്ലെന്ന് രാധാകൃഷ്ണൻ ഇനിയും തെളിയിക്കും. താനൊരിക്കലും മറ്റെ വെള്ളമൊന്നും കുടിക്കാറില്ല. എല്ലാ ദിവസവും സ്വന്തം അമ്മയെ തൊഴുതുകൊണ്ടാണോ നിങ്ങളെല്ലാം വീട്ടിൽ നിന്നിറങ്ങുന്നത് എന്നീ മറുപടി മാദ്ധ്യമപ്രവർത്തകർക്ക് നൽകിയാണ് മന്ത്രി തന്റെ നിലപാട് ഏങ്ങനെയായിരിക്കുമെന്ന് വിളിച്ചുപറഞ്ഞത്.

ഇരുപതുലക്ഷത്തിനടുത്ത് വിശ്വാസികളാണ് അയ്യനെ കാണാനായി വെർച്വൽബുക്കിങ്ങ് നടത്തി മലകയറാനായി കാത്തിരിക്കുന്നത്. കൊറോണയും, പ്രളയവും പ്രതിസന്ധി തീർക്കുമ്പോഴും വളരെ കഷ്ടപ്പെട്ടാണ് ഓരോ വിശ്വാസിയും അയ്യനെ കാണാനായി പൊന്നമ്പലമേട്ടിലെത്തുന്നത്. ക്ഷേത്ര സന്നിധിയിലെത്തി നടതുറക്കുന്നതും കാത്ത് അയ്യപ്പഭക്തർ നിൽക്കുന്ന ആ കാഴ്ച തന്നെ ഓരോ വിശ്വാസിയുടെ കണ്ണ് നിറയിക്കും. നടതുറക്കുമ്പോൾ മുഴങ്ങുന്ന സ്വാമിയേ ശരണമയ്യപ്പ എന്ന വിളികളും ഭക്തരെ ഭക്തിയിലാറാടിക്കുന്ന നിമിഷങ്ങളാണ്. ഇവിടെയാണ് ഒരു മന്ത്രി അറ്റൻഷനായി നിന്ന് പുണ്യതീർത്ഥം വാങ്ങി കൈ കഴുകി കളയുന്നത്. ക്ഷേത്രാചാരങ്ങളിൽ വിശ്വാസം വേണമെന്ന് മന്ത്രിയോട് പറയാനാവില്ല, അത് മന്ത്രിയുടെ ഇഷ്ടം. പക്ഷെ അല്പം വിവേകം അത് മന്ത്രിക്കെന്നല്ല സാധാരണനുഷ്യന് പോലും അത്യാവശ്യമാണ്. ഈ രീതിയിൽ ഇനിയും അയ്യപ്പഭക്തരെ അവഹേളിക്കാൻ ശബരിമലയിലേക്ക് കെട്ടി എഴുന്നള്ളരുതെന്നെ ഇത്തരക്കാരോട് പറയാനാകൂ.

ശബരമലയിലെ അരവണയിലും ഉണ്ണിയപ്പത്തിലും ഹലാൽ ശർക്കര ഉപയോഗിക്കുന്ന എന്ന വെളിപ്പെടുത്താലാണ് ഈ വർഷത്തെ വിശ്വാസികളുടെ നെഞ്ചിലെ മറ്റൊരു ഇടിത്തീ യാകുന്നത്. ദേവസ്വം പ്രസിഡന്‌റിന്റെ തുറന്നുപറച്ചിലും വളരെ ഞെട്ടലോടെയാണ് ഓരോ വിശ്വാസിയും കേട്ടത്. ഇസ്ലാമിക മതപുരോഹിതന്മാരുടെ വൃത്തികേടുകൾ മറനീക്കി പുറത്തുവന്നിരിക്കേയാണ് ശബരിമലയിലും ഹലാൽ ശർക്കരയാണ് അരവണയ്‌ക്കായി ഉപയോഗിക്കുന്നതെന്ന് തെളിഞ്ഞത്.

ഹലാൽ എന്നത് ഇസ്ലാം മതവിശ്വാസികളുടെ ഭക്ഷണ പാരമ്പര്യമാണ്.തുപ്പലുതൊട്ടാണ് ഭക്ഷണം ഹലാലാക്കി മാറ്റുന്നത്. ഇത്തരത്തിൽ തുപ്പലുപയോഗിച്ച് ഭക്ഷണം ഹലാലാക്കി മാറ്റി ഉപയോഗിക്കുന്ന ഹോട്ടലുകളെ കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിക്കു ന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശബരിമലയിലെ അരവണ പ്രസാദത്തിന് ഹലാൽ ശർക്കര ഉപോയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഹലാൽ ശർക്കരയാണ് ശബരിമലയിൽ ഉപയോഗിച്ചിരുന്നതെന്ന് മുൻ ദേവസ്വം മന്ത്രിയും സ്ഥിരീകരിച്ചുകഴിഞ്ഞു. ഹലാലെന്നത് ഇത്തരക്കാർ ഭക്ഷ്യവസ്തുക്കൾ പുണ്യമാക്കാൻ ചെയ്യുന്ന വിശുദ്ധകർമ്മമാണെന്ന് തെളിവ് സഹിതം പുറത്തുവന്നപ്പോൾ ഇനി ശബരി മലയിലെ അയ്യപ്പഭക്തരെന്ത് ചെയ്യണമെന്നത് ചോദ്യചിഹ്നമാവുകയാണ്. ഒപ്പം ഉപയോഗ ശൂന്യമായി എന്ന് ഉറപ്പായ ശർക്കര ലേലം ചെയ്ത് മറിച്ചുവിറ്റുവെന്നും പറഞ്ഞതോടെ ഭക്ഷ്യസുരക്ഷയിൽ അലംഭാവം കാണിച്ച സർക്കാർ കോടിതിക്ക് മുന്നിൽ ഉത്തരം നൽകാനാകാതെ കൈകെട്ടിനിൽക്കുകയുമാണ്.

പിണറായി സർക്കാർ എന്താണ് ഹിന്ദു വിശ്വാസികളോട് കാട്ടിക്കൂട്ടുന്നതെന്ന് അവർക്ക് കൃത്യമായിട്ടറിയാം. അറിയില്ലെന്ന് നടിച്ച് മനപൂർവ്വം വിശ്വാസങ്ങളെ തകർക്കാനായി കച്ചകെട്ടി ഇറങ്ങി തിരിച്ചിരിക്കുകയാണ് എന്നത് വിശ്വാസികൾക്കുമറിയാം. കോടതി വിധികളും സാങ്കേതികത്വം ഈ വർഷവും വരും ദിവസങ്ങളിലായി പിണറായിയുടെ ദിവ്യവചനങ്ങളായി വൈകുന്നേരെ കൃത്യം ആറുമണിക്ക് ഒഴുകിയെത്തും. പിണറായി മന്ത്രി സഭയിലെ മന്ത്രിമാരെ വിശ്വാസികളാക്കുക എന്നത് ഇവിടുത്തെ ഹിന്ദുക്കളുടെ അയ്യപ്പഭക്തരുടെ ലക്ഷ്യമല്ല. വിശ്വാസികളുടെ ആചാരരീതികളെ നിർബന്ധപൂർവ്വം നിങ്ങൾ പിന്തുടരണമെന്നും അവർ ആവശ്യപ്പെടില്ല. ഹിന്ദു ആചാരങ്ങളെ നിങ്ങൾ ബഹുമാനിക്ക ണമെന്നില്ല പക്ഷെ നിന്ദിക്കരുത്.

വിശ്വാസ സംരക്ഷണത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക് ഹൈന്ദവ സമൂഹം ഇടവേള നൽകിയിട്ടില്ലെന്ന മുന്നറിയിപ്പ് ഹിന്ദുസംഘടനകൾ നൽകിക്കഴിഞ്ഞു. മതവിശ്വാസങ്ങളെ തമ്മിലടിപ്പിക്കുന്ന കമ്യൂണിസ്റ്റ് തന്ത്രങ്ങളാണ് അണിയറയിൽ മെനയുന്നതെന്ന് ഏല്ലാവരും ഓർക്കണമെന്നതാണ് വരുന്ന വാർത്തകൾ നൽകുന്ന മുന്നറിയിപ്പ്.

 

Tags: sabarimala-halal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies