തിരുവനന്തപുരം : പൂവച്ചലിൽ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ നടുറോഡിൽ തമ്മിൽ തല്ലി. പൂവച്ചൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളിലെ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞ ദിവസം നേരിയ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കുട്ടികൾ നടുറോഡിൽ പരസ്പരം ഏറ്റുമുട്ടിയത്. വഴിയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളെ ബൈക്കിൽ എത്തിയ രണ്ട് പേർ ചേർന്ന് പ്രകോപിപ്പിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത് എന്നാണ് വിവരം. അതേസമയം സംഘർഷത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.
സംഭവത്തിൽ ഇതുവരെ വിദ്യാർത്ഥികളെ പോലീസ് പിടികൂടിയിട്ടില്ല. ഇവർക്കായിപോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. സംഭവ സ്ഥലത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കൂട്ടയടിയുടെ ദൃശ്യങ്ങൾ കണ്ടു നിന്നവർ പലരും മൊബൈൽ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
Comments