റഹീം ഡൽഹിയിലെത്തിയപ്പോൾ കാർഷിക നിയമം പിൻവലിച്ചു ; ഡി‌വൈ‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിന് ട്രോൾ മഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഹീം ഡൽഹിയിലെത്തിയപ്പോൾ കാർഷിക നിയമം പിൻവലിച്ചു ; ഡി‌വൈ‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിന് ട്രോൾ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 03:45 pm IST
Facebook
Twitter
WhatsAppTelegram

മഹാരാഷ്‌ട്ര:  കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയിൽ ആഹ്ളാദപ്രകടനത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം.  മഹാരാഷ്‌ട്രയിൽ നടന്ന ആഹ്ളാദ പ്രകടനത്തിലാണ് റഹീം പങ്കെടുത്തത്. ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടു ഇപ്പോൾ മുപ്പത് വർഷം ആയിരിക്കുന്നു.കർഷക നിയമങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമിച്ചതായിരുന്നു.ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ  ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു എന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് റഹീമിന്റെ പോസ്റ്റിനു താഴെ ട്രോളുകളുമായി നിരവധിപേർ എത്തിയിട്ടുണ്ട്. റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് എത്തിയതോടെ കേന്ദ്രസർക്കാർ പേടിച്ചുപോയെന്നാണ് ചിലർ പറയുന്നത്. മറ്റു ചിലരാകട്ടെ അതിന്റെ അട്ടിപ്പേറാവകാശവും ഡിവൈഎഫ്ഐ അടിച്ചെടുത്തോ എന്നാണ് സംശയം പ്രകടിപ്പിച്ചത്. റഹീം ഡൽഹിയിലെത്തിയതോടെ മോദി മുട്ടുമടക്കി എന്ന പരിഹാസവും ഉയരുന്നുണ്ട്. അതേസമയം റഹീം ഡൽഹിയിലെത്തിയതിന്റെ മാറ്റമാണിതെന്ന വാദവുമായി സിപിഎം പ്രൊഫൈലുകളും പ്രചാരണം നടത്തിയത് ചിരി പടർത്തുകയും ചെയ്തു. നേരത്തെ വിരലിലെണ്ണാവുന്നവരുമായി റഹീം ഡൽഹിയിൽ നടത്തിയ ത്രിപുര പ്രതിഷേധവും പരിഹാസത്തിനു കാരണമായിരുന്നു.

ഇന്നു രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരു കൂട്ടം കർഷകർ ഈ നിയമത്തിന്റെ ഗുണം മനസ്സിലാക്കുന്നില്ലെന്നും നിയമങ്ങൾ പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രഖ്യാപനം നടത്തി.

അഞ്ച് ദശാബ്ദക്കാലത്തെ പൊതുജീവിതത്തിൽ കർഷകരുടെ വെല്ലുവിളികൾ താൻ വളരെ അടുത്ത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് 2014ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചപ്പോൾ തങ്ങൾ കൃഷിക്ക് മുൻഗണന നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി വിത്ത്, ഇൻഷുറൻസ്, വിപണി, സമ്പാദ്യം എന്നിങ്ങനെ നാല് മുൻകരുതലുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയും അവരുടെ ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കുകയും ഉൽപന്നങ്ങൾ വിൽക്കാൻ പരമാവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

കാർഷിക നിയമങ്ങളുടെ പ്രാധാന്യം അവരെ മനസ്സിലാക്കാൻ കാർഷിക സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും പുരോഗമന കർഷകരും പരമാവധി ശ്രമിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി  രാജ്യത്തോട് മുഴുവൻ പറയാനാണ് ഇന്ന് ഞാൻ വന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, ഈ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ഭരണഘടനാ നടപടികൾ ഞങ്ങൾ പൂർത്തിയാക്കുമെന്നും മോദി അറിയിച്ചു.

Tags: Farm Laws Repealed
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies