ലക്നൗ : വാട്സാപ്പ് വഴി പെൺ വാണിഭം നടത്തിയ സംഘം അറസ്റ്റിൽ . ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് ഗൗതം ബുദ്ധ നഗർ പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് സംഘത്തെ പിടികൂടിയത് .
കുരാര ഹമിർപൂർ സ്വദേശി അനുരാഗ്, ദാനവേന്ദ്ര, മദ്ധ്യപ്രദേശ് ഉമ്രി ഭിന്ദ് സ്വദേശി ശൈലേന്ദ്ര യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും 3500 രൂപയും കണ്ടെടുത്തു.
നോയിഡയിലെ ഗസ്റ്റ് ഹൗസിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായി നോയിഡ പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് ടീം ലീഡർ ദേവേന്ദ്ര യാദവ് പറഞ്ഞു. തുടർന്നാണ് സെക്ടർ-49 പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ക്രൗൺ സ്റ്റേ ഗസ്റ്റ് ഹൗസ് റെയ്ഡ് ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തു. നോയിഡയിലെ സെക്ടർ 51ൽ താമസിക്കുന്ന അർജുൻ എന്ന നാലാം പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
വാട്സാപ്പ് വഴിയാണ് സംഘം ആളുകളുമായി സംസാരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു . ഇത്തരത്തിൽ സാമ്പത്തിക ഇടപാടുകളും ഇവർ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Comments