കൊല്ലം: ജില്ലാ ആശുപത്രി ആക്രമിച്ച് യുവാക്കൾ. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാക്കളാണ് ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചത്. ആക്രമണം തടയാനെത്തിയ പോലീസുകാരെയും യുവാക്കൾ മർദ്ദിച്ചു. സംഭവത്തിൽ പന്മന സ്വദേശി അബു സൂഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
ശക്തികുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചികിത്സയിക്കിടെ അബു സൂഫിയാനും സുജിത്തും ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. മുറിവിൽ മരുന്ന് പുരട്ടിയത് വേദനിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം.
ഡോക്ടർമാരെയും ജീവനക്കാരെയും മർദ്ദിച്ച ഇരുവരും ആശുപത്രി ഉപകരണങ്ങളും അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ പോലീസുകാരെയും യുവാക്കൾ ആക്രമിച്ചു.തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പോലീസുകാരെത്തിയാണ് ഇരുവരെയും കീഴടക്കിയത്. ഡോക്ടറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു.
















Comments