കോംഗോയിൽ സ്വർണ ഖനിയിലെ തൊഴിലാളികളായ ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ചു

Published by
Janam Web Desk

കിൻഷാസ : കോംഗോയിൽ സ്വർണ ഖനി തൊഴിലാളികളായ ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി. തെക്കൻ കിവു പ്രവിശ്യയിലാണ് സംഭവം. സ്വർണ ഖനിയിൽ ജോലി ചെയ്തിരുന്ന എട്ട് ചൈനീസ് പൗരന്മാരെയാണ് തട്ടിക്കൊണ്ടു പോയത്.

മുക്കേരയിലെ ഖനിയിൽ നിന്നുമാണ് ചൈനീസ് പൗരന്മാരെ കടത്തിക്കൊണ്ടുപോയത്. രാവിലെയോടെയായിരുന്നു സംഭവം. ആയുധധാരികളായ ഒരു സംഘം ആളുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തൊഴിലാളികളെ വാഹനത്തിൽ കയറ്റുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവം തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമികൾ കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ബായോണ്ട് മൈനിംഗ് എന്ന ചൈനീസ് കമ്പനിയാണ് ഖനിയുടെ ഉടമസ്ഥർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment