കാസർകോട്: ബേക്കലിൽ റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ പെരിയ കായക്കുളത്തെ ശരൺ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ബേക്കൽ ചേറ്റുകുണ്ടിലാണ് സംഭവം. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരൺ റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഉടൻ തന്നെ മരണവും സംഭവിച്ചു.
കായക്കുളത്തെ ശശിധരൻ-ഇന്ദിര ദമ്പതികളുടെ മകനാണ് ശരൺ. അദ്ധ്യാപകനായ ശരത് ഏക സഹോദരനാണ്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments