ദുബായ് :കേരളത്തിൽ വിവിധ പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകളോട് ഐക്യപ്പെടുന്നതാണ് കാവൽ സിനിമ എന്ന് സുരേഷ് ഗോപി. ദുബായിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. എന്നാൽ തിയറ്റർ വ്യവസായത്തെ സംരക്ഷിച്ചു നിർത്തുക ലക്ഷ്യമിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത് താമസിപ്പിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ നിരാലംബരായ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാണ് കാവൽ. ഇന്ന് കേരളത്തിലുള്ള ഉത്ര, വിസ്മയ, പ്രിയങ്ക എന്നിവർക്ക് വേണ്ടിയാണ് ഈ സിനിമ. എല്ലാവർക്കും കാവലായി താൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിയറ്റർ തുറന്നാൽ മാത്രമേ സിനിമാ റിലീസ് ചെയ്യുള്ളൂവെന്ന് ജൂണിൽ തന്നെ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടത്. കാലവിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. കാവലിന് വലിയ ടി ടി ഓഫറുകൾ കിട്ടിയിരുന്നു . എന്നാൽ തിയറ്റർ ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പ് വരുത്താനാണ് ഇപ്പോൾ പ്രദർശനത്തിനെത്തുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മലയാളി ഇഷ്ടപ്പെടുന്ന സുരേഷ് ഗോപിയെ കാവലിലൂടെ കാണാമെന്ന് സംവിധായകൻ നിതിൻ രജ്ഞി പണിക്കരും വ്യക്തമാക്കി. അതേസമയം സുരേഷ് ഗോപിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
















Comments