ന്യൂഡൽഹി: രാജ്യത്ത് കൊറോണ നിരക്കുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,283 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,949 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,11,481 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 437 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,66,584 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി.
കഴിഞ്ഞ 537 ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 118.4 കോടി വാക്സിനുകളും ഇന്ത്യയിൽ വിതരണം ചെയ്ത് കഴിഞ്ഞു.
Comments