തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജില്ലയിൽ ശക്തമായ മഴ തുടരുകയായിരുന്നു. ഇതേ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.
Comments