റെയ്ജാവിക്ക്: പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതത്തിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോയാണിത്. 700 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. അഗ്നിപർവ്വതത്തിന്റെ വലിയൊരു ഭാഗം അടർന്നു വീഴുന്നതാണ് വീഡിയോയിലുള്ളത്.
ഡ്രോൺ ഉപയോഗിച്ച് പകർത്തിയ വീഡിയോ ഫോട്ടോഗ്രാഫറായ ഹെർദിസ് ക്രിസ്റ്റ്‌ലീഫ്‌സണാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 19നാണ് ഫാഗ്രഡൽസ്ഫിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്. എന്നാൽ ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഹെർദിസ് ഇപ്പോഴാണ് പുറത്തുവിട്ടത്. ഐസ് ലാൻഡ് തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവ്വതം.
മാർച്ചിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഗ്നിപർവ്വതത്തിന്റെ മുകളിൽ നിന്നുള്ള വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. 700 വർഷങ്ങൾക്ക് ശേഷം സംഭവിച്ച ഈ പ്രതിഭാസം കാണാൻ നിരവധി പേരാണ് എത്തിയത്. ഐസ്ലാൻഡിൽ 32 അഗ്‌നിപർവ്വതങ്ങൾ ഉണ്ടെന്നാണ് കണക്ക്.
ജനവാസ മേഖലയല്ലാത്തതിനാൽ ആളപായം ഒന്നും തന്നെ അന്ന് രേഖപ്പെടുത്തിയില്ല. അഗ്നിപർവ്വതത്തിൽ നിന്നും വീഴുന്ന ഭാഗം വീഡിയോയിൽ ചെറുതായാണ് തോന്നുന്നത്. എന്നാൽ അഞ്ച് നില കെട്ടിടത്തിന്റെ വലിപ്പമുണ്ടാകും ഇതിനെന്ന് ഹെർദിസ് പറയുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.
Icelandic photographer Hörður Kristleifsson happened to be flying his drone over Fagradalsfjall volcanic crater when part of crater rim collapsed. "That part may look “small”, but it’s actually around the same size of a 5 story building! 🌋" (🎥:@h0rdur)pic.twitter.com/PT2PWJZsiK
— GoodNewsCorrespondent (@GoodNewsCorres1) November 23, 2021
















Comments