തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഇന്ന് (ഞായർ) അർദ്ധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിച്ചത്. ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണം എന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് പ്രചരിച്ചതിനാൽ പരിഭ്രാന്തരായ പലരും കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ പരാതികൾ അറിയിച്ചിരുന്നു. ഇതോടെയാണ് പ്രചാരണം വ്യാജമാണെന്ന് അറിയിച്ച് കെഎസ്ഇബി തന്നെ എത്തിയത്.
Comments