ഒമിക്രോൺ വകഭേദം ; ജാഗ്രത തുടർന്ന് കേരളവും; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വിദഗ്ധ സമിതി യോഗം ചേരും

Published by
Janam Web Desk

തിരുവനന്തപുരം : കൊറോണ ഒമിക്രോൺ വകഭേദത്തിനെതിരേ ജാഗ്രത തുടർന്ന് കേരളവും. സ്ഥിതിഗതികൾ വിലയിരുത്താൻ കൊറോണ വിദഗ്ധ സമിതി യോഗം ചേരും. ഇന്ന് രാത്രി ഒൻപത് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക

കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേരളവും അതീവ ജാഗ്രത തുടരുന്നത്. വിമാനത്താവളങ്ങളിൽ ആർ ടി പി സി ആർ പരിശോധനയും നിരീക്ഷണവും കേരളം കർശനമാക്കി. കേന്ദ്ര നിർദ്ദേശമനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സംസ്ഥാനമെന്ന നിലയ്‌ക്ക് കേരളം കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

വാക്‌സിനേഷൻവേഗത്തിലാക്കണമെന്നതുൾപ്പടെയുള്ള ശുപാർശകൾ വിദഗ്ധ സമിതി സർക്കാരിന് കൈമാറും. നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിക്കും. കേരളത്തിൽ കൊറോണ പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞതും 14 ലക്ഷത്തോളം ആളുകൾ ഇനിയും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടില്ല എന്നതും കടുത്ത ആശങ്കയാണ്. വിമർശനമുയർന്ന സാഹചര്യത്തിൽ കൊറോണ മുൻകരുതൽ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share
Leave a Comment