ചണ്ഡീഗഢ്:പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റിലും മത്സരിക്കും.117 സീറ്റിലും മത്സരിക്കാൻ പാർട്ടി തയ്യാറെടുക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം വ്യക്തമാക്കി. മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പഞ്ചാബ് ലോക് കോൺഗ്രസുമായുള്ള സഖ്യം പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുമായുള്ള സഖ്യത്തിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും, സഖ്യത്തിന് തയ്യാറാണെന്നും അമരീന്ദർ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി ലോക് കോൺഗ്രസ് കൂട്ടുകെട്ട് പഞ്ചാബിന് ഗുണം ചെയ്യുമെന്നുെ അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സഖ്യ പ്രഖ്യപനത്തിന് പിന്നാലെ അമരീന്ദർ സിംഗ് വ്യക്തമാക്കിയത്.
കഴിഞ്ഞ മാസമാണ് അമരീന്ദർ സിംഗ് തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ പ്രഖ്യാപനം നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനവും പഞ്ചാബിൽ ഗുണം ചെയ്യുമെന്ന് അമരീന്ദർ അറിയിച്ചു.പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപി കൂട്ടുകെട്ട് പഞ്ചാബിലും കോൺഗ്രസിന് കോൺഗ്രസ് കനത്ത തിരിച്ചടി നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Comments