അഖുൻസാദ കൊല്ലപ്പെട്ടോ ? പരമോന്നത നേതാവ് എവിടെ ? മിണ്ടാട്ടമില്ലാതെ താലിബാൻ ; ദുരൂഹത വർദ്ധിക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഖുൻസാദ കൊല്ലപ്പെട്ടോ ? പരമോന്നത നേതാവ് എവിടെ ? മിണ്ടാട്ടമില്ലാതെ താലിബാൻ ; ദുരൂഹത വർദ്ധിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 12:11 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുന്നു. ഹിബത്തുള്ള ജീവിച്ചിരുപ്പുണ്ടോ മരിച്ചുവോ എന്ന കാര്യത്തിൽ അഫ്ഗാൻ ജനതയ്‌ക്കിടിയിൽ ഇനിയും വ്യക്തത വരുത്താൻ താലിബാന് കഴിഞ്ഞിട്ടില്ല. നിലവിൽ ആരാണ് ഭീകര സംഘടനയെ മുന്നോട്ട് നയിക്കുന്നത് എന്ന കാര്യത്തിൽ നിരീക്ഷകർ പോലും സംശയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2019 മുതലാണ് അഖുൻസാദ മുഖ്യധാരയിൽ നിന്നും അപ്രത്യക്ഷനായത്. ഇത് രാഷ്‌ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിലും അഖുൻസാദയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ശക്തമായത് അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ്.

നിർണായക നേട്ടം സ്വന്തമാക്കിയ ദിനത്തിൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലായിരുന്നു അഭ്യൂഹങ്ങൾ ശക്തമായത്. ഇതിന് പിന്നാലെ പാകിസ്താനിലുണ്ടായ ചാവേർ ആക്രമണത്തിൽ അഖുൻസാദ കൊല്ലപ്പെട്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ കാണ്ഡഹാറിൽ നടന്ന പരിപാടിയിൽ അഖുൻസാദ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു താലിബാൻ ഇതിന് വിരാമം ഇട്ടത്. ഇതിന് ശേഷം അഖുൻസാദയുടെ സജീവ ഇടപെടൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേതാവ് വീണ്ടും മുഖ്യധാരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ഊഹാപോഹങ്ങൾ ശക്തമായത്.

കാണ്ഡഹാറിലെ ജാമിയ ദാരുൾ അലൂം ഹക്കിമിയ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങൾ ആയിരുന്നു താലിബാൻ പുറത്തുവിട്ടത്. ഈ പരിപാടിയിൽ അഖുൻസാദയെ കണ്ടതായി സ്‌കൂളിന്റെ സുരക്ഷാ മേധാവി പറയുന്നു. ആയുധധാരിയായ അദ്ദേഹം മൂന്ന് അംഗരക്ഷകർക്കൊപ്പമാണ് വേദിയിൽ എത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ ഹാളിലേക്ക് മൊബൈൽ ഫോണോ സൗണ്ട് റെക്കോർഡിംഗം ഉപകരണമോ കൊണ്ടു പോകാൻ അംഗരക്ഷകർ സമ്മതിച്ചില്ല. അഖുൻസാദ ആരോഗ്യവാനായി തന്നെ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം അഖുൻസാദയാണോ പരിപാടിയിൽ പങ്കെടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് സ്‌കൂളിലെ വിദ്യാർത്ഥിയിൽ നിന്നും ലഭിക്കുന്ന വിവരം.

Tags: thalibanafganisthanSupreme Leader
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies