മരക്കാറിനെ സ്വീകരിച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. പ്രിയ പ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണമെന്ന് പ്രിയദർശൻ കുറിച്ചു. ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ കാണുന്നതും കാണാൻ പ്രേരിപ്പിക്കുന്നതും നിയമവിരുദ്ധവും മാനുഷിക വിരുദ്ധവുമാണെന്നും പ്രിയദർശൻ പറഞ്ഞു.
ഡിസംബർ രണ്ടിനാണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മരക്കാർ പ്രദർശനത്തിനെത്തിയത്. റിലീസിന് മുന്നേ തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് 100 കോടി ക്ലബ്ബിൽ എത്തിയത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകർ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അതിർത്തികൾ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതൽ സിനിമകൾ ഇനിയും എത്തേണ്ടതുണ്ട്.
പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യർഥിക്കുന്നു.
ചിത്രത്തിന്റെ വ്യാജപ്പതിപ്പുകൾ കാണുകയോ, കാണാൻ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക.
നന്ദി.
















Comments