ലഖ്‌നൗ: യോഗി ആദിത്യനാഥിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിട്ടേ തനിക്കിനി വിശ്രമമുള്ളുവെന്ന് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനസന്ദേശ സൈക്കിൾ യാത്ര ആരംഭിച്ചിരിക്കുകയാണ് അഖിലേഷ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും പട്ടിണി വർദ്ധിച്ചെന്നും മുൻമുഖ്യമന്ത്രി കൂടിയായ അഖിലേഷ് ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും യാത്ര കടന്നുപോകും. സമാജ്‌വാദി പാർട്ടിയും സഖ്യകക്ഷിയായ ഗണതന്ത്ര പാർട്ടിയും ചേർന്നാണ് യാത്ര നടത്തുന്നത്.
എന്നാൽ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പ്രവർത്തകരുടെ പങ്കാളിത്വം കുറഞ്ഞത് സമാജ്‌വാദി പാർട്ടിക്ക് നാണക്കേടാണ്. വേദിയുടെ മുൻനിരയിലടക്കം ഒഴിഞ്ഞ കസേരകൾ ശ്രദ്ധയിൽപെട്ടതോടെ പാർട്ടി പ്രദേശിക നേതാക്കളെ അഖിലേഷ് പരസ്യമായി ശാസിക്കുകയും ചെയ്തു.
Comments