ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഷട്ടർ 60 സെന്റിമീറ്ററിലേക്കാണ് ഉയർത്തിയത്. ഇതോടെ സെക്കൻഡിൽ 60,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഇടുക്കി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പാബ്ല ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രാവിലെ ഒൻപത് മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. 500 ക്യുമെക്സ് ജലമാണ് ഡാമിൽ നിന്നും ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
Comments