തിരുവനന്തപുരം:വഖഫ് ബോർഡ് നിയമനങ്ങൾ തൽക്കാലം പി.എസ് സിക്ക് വിടില്ലെന്ന് മുസ്ലിം സംഘടനാ നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി . സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടകൾ പ്രത്യക്ഷ പ്രതിഷേധം ആരംഭിക്കാൻ തയ്യാറെടുക്കുയാണ് . ഈ സാഹചര്യത്തിൽ ആണ് സർക്കാർ തീരുമാനം സമുദായ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചത് .
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും,ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കിയതായും സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു
വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിന് പ്രത്യേക വാശിയൊന്നുമില്ല.വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്നും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി .
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ബില്ല് നേരത്തെ നിയമസഭ പാസാക്കിയത്.
മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ നിലപാടിൽ മലക്കം മറിയുന്നത്.
















Comments