ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിനും, ഇന്ത്യൻ സൈന്യത്തിനും തീരാ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചത്.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, 11 സേനാംഗങ്ങൾ എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, സൈന്യത്തിനും തീരാ നഷ്ടമാണ്- രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
വൈകീട്ടോടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Comments