ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . രാജ്യത്തിന് ഇന്ന് സങ്കടകരമായ ദിനമാണെന്നും ,മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിൻ റാവത്തെന്നും അമിത് ഷാ കുറിച്ചു.
‘ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തിൽ നഷ്ടപ്പെട്ടതിനാൽ രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിന്ന് . മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഈ വേർപാടിൽ ഞാൻ അഗാധമായി വേദനിക്കുന്നു ‘ അദ്ദേഹം കുറിച്ചു
കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.
Comments