കൊച്ചി:സംയുക്ത സൈനിക മേധാവിയും സംഘവും അപകടത്തിൽ പെട്ട വാർത്ത ആഘോഷമാക്കിയവരെക്കുറിച്ചു വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി.സോഷ്യൽ മീഡിയയിലും,വിവിധ മാദ്ധ്യമങ്ങളിലും വന്ന അപകടവാർത്തയിലെ കമന്റ് ബോക്സിലാണ് അത്യന്തം നീചമായ രീതിയിൽ ചിലർ രാജ്യത്തെയും സൈന്യത്തെയും അവഹേളിച്ചത്. പാകിസ്ഥാനിൽ നിന്നുള്ള പ്രൊഫൈലുകൾ ട്വിറ്ററുകളിലും,ഫേസ്ബുക്കിലും ആഹ്ളാദം പങ്കിട്ടിരുന്നു.ഇസ്ലാമിസ്റ്റുകളായ മലയാളികളിൽ ചിലരും ഇവർക്കൊപ്പം ചേർന്നു.പ്രധാനമന്ത്രി കൂടി കൊല്ലപ്പെടേണ്ടതായിരുന്നു എന്നതടക്കമുളള കമന്റുകളും ചിലർ പങ്ക് വെച്ചു.തീവ്ര ഇസ്ളാമികവാദികളായ ചിലരുടെ പ്രൊഫൈലിൽ നിന്നാണ് കമന്റുകളിൽ മിക്കതും ഉണ്ടായത്.വാർത്ത ചാനലുകളിൽ ലൈവ് സ്ട്രീമിൽ പൊട്ടിച്ചിരി റിയാക്ഷൻ ഇട്ടു കൊണ്ടും ഇവർ സന്തോഷം പ്രകടിപ്പിച്ചു.
മലയാള മാദ്ധ്യമങ്ങളുടെ വാർത്താ പേജുകളിൽ ചിരി റിയാക്ഷൻ ഇട്ട് കൊണ്ടായിരുന്നു പ്രതികരണങ്ങൾ.കേരളത്തിലെ നിരവധി ഫേസ്ബുക്ക് ഐഡികൾ ഇതോടെ പപ്ലിക് പോസ്റ്റുകളാക്കി ഇട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്രതിഷേധം അറിയിച്ചു.അന്തർദേശീയ മാദ്ധ്യമങ്ങളിൽ പാക് അനുകൂലികളാണ് കൂടുതലെങ്കിൽ കേരളത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകളായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ നിന്നത്
കൊല്ലപ്പെട്ട വീരസൈനികർക്ക് പ്രണാമം അർപ്പിക്കുന്നതോടൊപ്പം ഇത്തരം രാജ്യവിരുദ്ധ പോസ്റ്റുകൾ കമൻറ്റുകൾ,റിയാക്ഷൻസ് എന്നിവ സ്ക്രീൻ ഷോട്ടുകളായി സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായി.ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളാണിവരെന്ന് വ്യക്തമാക്കുന്നതായിരുന്നു പലരുടെയും പ്രൊഫൈലുകൾ.
ദേശീയ മാദ്ധ്യമങ്ങളുടെ കമന്റ് ബോക്സുകളിൽ അടക്കം ഇന്ത്യ വിരുദ്ധത പറയാനും,ആഹ്‌ളാദം പങ്കിടാനും ഇവർ മത്സരിക്കുയായിരുന്നു.ഇതിൽ ഏറിയതും മലയാളത്തിൽ ആയിരുന്നു. പ്രത്യക്ഷത്തിൽ ഇടത്-സി പി എം പ്രൊഫൈൽ എന്ന് തോന്നിക്കുകയും,എന്നാൽ തീവ്ര ഇസ്ളാമിക ആശയങ്ങൾ പങ്ക് വയ്‌ക്കുന്നതുമായിരുന്നു ഐ ഡികളിൽ പലതും.ഇവരിൽ പലരും വിദേശത്ത് ജോലിയുള്ളവരാണ്.ഗൾഫ് നാടുകളിലെ സുരക്ഷിതത്വത്തിൽ ഇരുന്നാണ് പലരും ഗുരുതരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.
പൊട്ടിച്ചിരി ദേശീയ തലത്തിലടക്കം ചർച്ചയായതോടെ ഇത്തരം പ്രൊഫൈലുകൾ രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.പ്രൊഫൈലുകളും,കമന്റ്റ് സ്ക്രീൻ ഷോട്ടുകളും ശേഖരിക്കുന്നതായാണ് വിവരം. സംഭവം കൈവിട്ടതോടെ പലരും കമന്റുകളും റിയാക്ഷനുകളും മുക്കിത്തുടങ്ങി.
ചില തീവ്രഗ്രൂപ്പുകൾ വഴി പ്രവർത്തകർക്ക് കമന്റുകൾ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകിയതായും വിവരമുണ്ട്.
പിടി വീഴുമെന്നായതോടെ ഓടി നടന്ന് തങ്ങളുടെ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്യാനുള്ള തിരക്കിൽ ആണ് ജിഹാദി സ്ലീപ്പർ സെല്ലുകൾ.ചിലർ പ്രൊഫൈൽ തന്നെ ഡിലീറ്റ് ചെയ്ത് അപ്രത്യക്ഷം ആയിട്ടുണ്ട്.
Comments