തളരരുത് പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ; പ്രിയതമന്റെ വേർപാടിൽ നെഞ്ചുലയുന്ന വേദനയിലും ബിപിൻ റാവത്തിന്റെ മക്കളെ ചേർത്ത് പിടിച്ച് ഗീതിക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തളരരുത് പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ; പ്രിയതമന്റെ വേർപാടിൽ നെഞ്ചുലയുന്ന വേദനയിലും ബിപിൻ റാവത്തിന്റെ മക്കളെ ചേർത്ത് പിടിച്ച് ഗീതിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 08:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കരളുലയ്‌ക്കുന്ന കാഴ്ചകൾക്കായിരുന്നു പാലം വ്യോമതാവളം ഇന്നലെ വേദിയായത്. രാജ്യത്തിന്റെ ധീരരായ സൈനികരുടെ ചേതനയറ്റ ശരീരങ്ങൾ പ്രത്യേകമായി തയ്യാറാക്കിയ ഇടങ്ങളിൽ വെച്ചപ്പോൾ വിതുമ്പിയത് രാജ്യം ഒന്നാകെയായിരുന്നു. 13 മൃതദേഹ പേടകങ്ങളിൽ നാലെണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ ഉണ്ടായിരുന്നത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്സ്.ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ എന്നിവരുടെ പേരുകൾ പേടകങ്ങളിൽ കുറിച്ചിരുന്നു. ഇവരുടെ ശരീരങ്ങൾ മാത്രമാണ് ഡിഎൻഎ പരിശോധന കൂടാതെ തന്നെ തിരിച്ചറിഞ്ഞത്. എല്ലാവരുടേയും പേടകങ്ങളിൽ ത്രിവർണ്ണ പതാക പുതപ്പിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും ശ്രദ്ധാഞ്ജലികൾ അർപ്പിക്കാനായി ഇവിടെ എത്തിയിരുന്നു.

ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്സ്.ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്‌ന തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു. പ്രിയതമന്റെ പേടകത്തിന് മുന്നിൽ കണ്ണീരടക്കിപ്പിടിച്ചാണ് ഗീതിക പ്രണാമമർപ്പിച്ചത്. അച്ഛനേയും അമ്മയേയും അപകടത്തിൽ നഷ്ടപ്പെട്ട കൃതികയേയും തരിണിയേയും ഗീതിക ചേർത്തു പിടിച്ചു. ‘തളരരുത്, പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ’ ഇതായിരുന്നു ഗീതിക അവരോട് പറഞ്ഞത്. രാജ്യം മുഴുവൻ ആ പെൺമക്കളോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ ആയിരുന്നു അത്. ആ ധൈര്യം തന്നെയാണ് സ്വന്തം കാര്യത്തിലും ഗീതിക കാണിച്ചത്. കണ്ണീരോടെ അച്ഛന് മുന്നിൽ നിന്ന മകൾ ആഷ്‌നയേയും അസാമാന്യ ധൈര്യത്തോടെയാണ് അവർ ആശ്വസിപ്പിച്ചത്.

സേവനമേഖലയിൽ ലിഡ്ഡറിന്റെ അതേ പാത പിന്തുടരുകയായിരുന്നു ഗീതിക. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫ് അംഗമായിരുന്നു എൽ.എസ്സ്.ലിഡ്ഡർ. ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡറായിരുന്നു അദ്ദേഹം. അടുത്തിടെ മേജർ ജനറലായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഈ പദവി ഏറ്റെടുക്കുന്നതിന് മുൻപാണ് ലിഡ്ഡർ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞത്. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Tags: CDS BIPIN RAWAT
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies