ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 10:19 am IST
Facebook
Twitter
WhatsAppTelegram

നാഗ്പൂര്‍: ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും ഈ വൈവിധ്യങ്ങളെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസിന്റെ വിജയദശമി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശാക്രമണങ്ങളുടെ കാലത്ത് സ്വന്തം വിശ്വാസം പിന്തുടര്‍ന്നവര്‍ പീഡനങ്ങള്‍ നേരിട്ടപ്പോഴും സാമൂഹിക ഐക്യത്തിന്റെയും വിശ്വാസനിഷ്ഠയുടെയും സന്ദേശം പ്രചരിപ്പിച്ച സന്യാസിമാരുടെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. സന്ത് രവിദാസിന്റെ 650-ാം ജന്മവാര്‍ഷിക വര്‍ഷമാണിതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. വിദേശാക്രമണകാരികളുടെ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ സ്വന്തം വിശ്വാസം പിന്തുടരുന്നവര്‍ ഭീതിയിലായിരുന്ന കാലത്ത് സന്ത് രവിദാസ് വിശ്വാസനിഷ്ഠയുടെയും സാമൂഹിക ഐക്യത്തിന്റെയും ആത്മീയ ഭക്തിയുടെയും സന്ദേശം പ്രചരിപ്പിച്ചു.

സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്ന അദ്ദേഹം, മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചെന്നും ഭാഗവത് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍എസ്എസിന്റെ ശതാബ്ദിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണെന്നും അവയുടെ സമാപനത്തോടനുബന്ധിച്ചാണ് വിജയദശമി ആഘോഷങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തിനും പാരമ്പര്യത്തിനും വേണ്ടി ജീവിതം ത്യജിച്ച മഹദ്വ്യക്തിത്വങ്ങളെ ഓര്‍ക്കേണ്ട സമയമാണിതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്യസമാജ സന്യാസിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും ശുദ്ധി പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സ്വാമി ശ്രദ്ധാനന്ദിന്റെ രക്തസാക്ഷിത്വത്തിന്റെ നൂറാം വാര്‍ഷികമാണിത്.

ഒഡീഷയിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും വിശ്വാസസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയും ആചരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാ ജ്യോതിറാവു ഫൂലെയുടെ 200-ാം ജന്മവാര്‍ഷിക വര്‍ഷം ഏപ്രില്‍ 11ന് ആരംഭിച്ചതായും ബംഗാളിലെ ശ്രീമദ് രാജ്‌നാരായണ്‍ ബസുവിന്റെ 200-ാം ജന്മവാര്‍ഷികവും ആചരിക്കുന്നതായും ഭാഗവത് ചൂണ്ടിക്കാട്ടി. ഈ മഹദ്വ്യക്തിത്വങ്ങളെ അനുസ്മരിക്കുന്നത് പ്രസക്തമാണെന്നും കഴിഞ്ഞ നൂറുവര്‍ഷമായി ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളും ദേശീയ സ്വത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വത്വത്തിലും ചരിത്രത്തിലും വേരൂന്നിയ ഈ പ്രവര്‍ത്തനം രാജ്യത്തെ സംഘടിതവും ശക്തവും സ്വയംപര്യാപ്തവുമാക്കാന്‍ ലക്ഷ്യമിടുന്നതാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഭാഷ, സമുദായം, വിഭാഗം എന്നിവയോടുള്ള സ്വാഭാവികമായ അടുപ്പത്തിനപ്പുറം ഇന്ത്യയെന്ന വലിയ വൈകാരിക ഐക്യം നിലനില്‍ക്കുന്നുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. വൈവിധ്യങ്ങള്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമ്പോഴും ശാശ്വതമായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. കാലത്തിനനുസരിച്ച് മാറാനുള്ള ഈ വഴക്കം സനാതന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ദര്‍ശനം ഒരുകാലത്ത് ഇന്ത്യയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്വയം സൃഷ്ടിച്ച പരിമിതികളിലേക്ക് രാജ്യം ചുരുങ്ങിയെന്നും ദുര്‍ബലാവസ്ഥയില്‍ സ്വന്തം അസ്തിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അഹങ്കാരം വളര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ശരിയായ പെരുമാറ്റരീതികളില്‍നിന്ന് വ്യതിചലിച്ചതാണ് ദുരവസ്ഥയ്‌ക്ക് കാരണമായതെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

രാജ്യത്തിന്റെ യഥാര്‍ഥ സ്വത്വവും അടിസ്ഥാനപരമായ വൈകാരിക ഐക്യവും തിരിച്ചറിഞ്ഞ് ജനങ്ങള്‍ സംഘടിതരാകണമെന്നും പൊതുനന്മയ്‌ക്കായി പരസ്പര സഹകരണത്തോടെ ജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: India a land of diversitymohan bhagwatprotect this diversitytraditional character
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies