കുനൂർ :സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റര് അപകടത്തിൽപ്പെട്ട സംഭവത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമ സേനയുടെ നിർദേശം .ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം അന്വേഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുകയും വസ്തുതകൾ പുറത്തുകൊണ്ടുവരുകയും ചെയ്യും.അതുവരെ മരിച്ചവരുടെ അന്തസ്സിനെ മാനിക്കാൻ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്.സേന വ്യക്തമാക്കി
അന്വേഷണ സംഘം തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകടസ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ‘ബ്ലാക്ബോക്സ്’ എന്ന ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം പരിശോധിക്കുകയാണ്.ഇന്നലെ ബംഗളൂരുവിലേക്ക് ഡാറ്റാ റെക്കോർഡർ കൊണ്ടുപോയിരുന്നു.ഹെലികോപ്റ്റർ അപകടം നടക്കുന്നതിന് തൊട്ട് മുൻപെടുത്ത ആകാശ ദൃശ്യം എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയും സംഘം പരിശോധിക്കുന്നുണ്ട്.വിനോദ സഞ്ചാരികൾ എടുത്ത ദൃശ്യങ്ങൾ ആണ് പരിശോധിക്കുന്നത്.വീഡിയോ എടുത്ത റെയിൽപാതയിലുംഅന്വേഷണ സംഘം പരിശോധന നടത്തും.
















Comments