കുനൂർ ഹെലികോപ്ടർ അപകടം: എഎഐബിയുടേയും എയർഫോഴ്സ് ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും ശാസ്ത്രീയ പരിശോധന തുടങ്ങി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുനൂർ ഹെലികോപ്ടർ അപകടം: എഎഐബിയുടേയും എയർഫോഴ്സ് ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും ശാസ്ത്രീയ പരിശോധന തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 01:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സംയുക്തസൈനിക മേധാവി ബിപിൻ റാവത്ത് മരിക്കാനിടയായ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന്റെ ഉന്നത തല സംഘം ശാസ്ത്രീയ അന്വേഷണവും പരിശോധനകളും ആരംഭിച്ചു. കൂനൂരിലെ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്.

ഹെലികോപ്റ്റർ തകർന്നുവീണ പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ചാണ് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടക്കുന്നത്. ഹെലികോപ്റ്റർ തകർന്നുവീണ് എസ്റ്റേറ്റും പരിസരവും ഡിസംബർ എട്ടു മുതൽ സൈന്യത്തിന്റെ വലയത്തിനകത്താക്കിയിരുന്നു. പ്രദേശത്തെ എല്ലാ സംശയം തോന്നുന്ന വസ്തുക്കളും അപകടത്തിൽ ഹെലികോപ്റ്ററിന്റേയും മനുഷ്യരുടേയും അവശിഷ്ടങ്ങളടങ്ങുന്ന മണ്ണടക്കമുള്ള എല്ലാം പരിശോധനയ്‌ക്കായി ശേഖരിക്കുന്ന നടപടികളാണ് നടക്കുന്നത്. ഡ്രോണുകളുപയോഗിച്ച് ആകാശ ദൃശ്യങ്ങളും എടുക്കുന്നുണ്ട്.

പരിശോധന ഏറെ ശ്രമകരമായതിനാൽ പ്രദേശവാസികളയടക്കം തടയുന്ന ജോലികൾ പോലീസാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട് സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണ് കേന്ദ്രആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരം നിയോഗിച്ചിട്ടുള്ളത്.

തുടക്കത്തിൽ തമിഴ്‌നാട് പോലീസ് പ്രദേശത്തെ എല്ലാവരുടേയും മൊഴിയെടുക്കാനായി 25 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുകയും അന്ന് രാത്രിതന്നെ നിരവധി മൊഴികൾ രേഖപ്പെടുത്തിയിരുന്നു. അപകടം കണ്ടവരും ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സമയത്ത് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

സാങ്കേതിക പരിശോധന എന്ന നിലയിൽ അപകട സ്ഥലത്തു നിന്നും കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് റെക്കോഡറും ബാംഗ്ലൂരിൽ പരിശോധന തുടങ്ങിയതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. അതീവ സുരക്ഷ സംവിധാനമുള്ള മി 17-വി 5 ഹെലികോപ്റ്റർന്റെ രണ്ടു എൻജിനുകൾക്കും എന്തെങ്കിലും സംഭവിച്ചോ എന്നത് പരിശോധനയിൽ നിർണായകമാണെന്നും വ്യോമസേനാ വൃത്തങ്ങൾ പഫറയുന്നു. നിർണ്ണായക സമയത്ത് ഹെലികോപ്റ്ററിനകത്തുണ്ടായ സംഭാഷണങ്ങളും പൈലറ്റുമാർ കൺട്രോൾ റൂമുമായി നടത്തിയ സംഭാഷണങ്ങൾ എന്നിവയും പരിശോധിക്കുകയാണ്.

Tags: bipin rawath
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies