പാലക്കാട്:എബിവിപി 37-ആം സമ്മേളനത്തിന് പാലക്കാട് പ്രൗഢ ഗംഭീര തുടക്കം.എബിവിപി മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ:സുബ്ബയ്യ ഷൺമുഖം സമ്മേളനം ഉദ്ഘാടനം ചെയ്തു. എബിവിപി രാഷ്ട്ര ഭക്തി മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണെന്നും,ഭാരതമാസകാലം വിദ്യാർത്ഥി പരിഷത് വടവൃക്ഷമായി പടർന്നു പന്തലിക്കുകയാണെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നതിനാൽ മറ്റു വിദ്യാർത്ഥി സംഘടനകൾ പലതും രാജ്യത്തിന്റെ ചുരുക്കം ഭാഗങ്ങളിൽ ഒതുങ്ങിപ്പോവുകയാണെന്നും എബിവിപിയുടെ സ്വീകാര്യത രാജ്യത്തൊട്ടാകെ പരക്കുന്നത് രാഷ്‌ട്രഭക്തി മുറുകെപിടിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിന്റെ സാംസ്കാരിക പൈതൃകം വളരെയധികം ആകർഷിക്കുന്നതാണെങ്കിലും ഇവിടെ നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങൾ വേദനാജനകമാണ്. ദേശീയതയെ മുറുകെപിടിച്ചതുകൊണ്ടാണ് സഞ്ജിത്തിനെ മത ഭീകരവാദികൾ കൊലപ്പെടുത്തിയത്.സുബ്ബയ്യ അഭിപ്രായപ്പെട്ടു
സംസ്ഥാന പ്രസിഡന്റ് ഡോ:അരുൺ കടപ്പാൾ,സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി,എന്നിവർ ചേർന്ന് സഞ്ജിത് നഗറിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പത്മശ്രീ ബാലൻ പൂതേരി സമ്മേളനത്തിൽ മുഖ്യാതിഥിയായി.രാഷ്‌ട്ര നിർമ്മാണത്തിൽ എബിവിപി നൽകുന്ന സംഭാവന പ്രശംസനീയമാണെന്ന് ബാലൻ പൂതേരി അഭിപ്രായപ്പെട്ടു.സ്വാഗതസംഘം ജനറൽ സെക്രട്ടറി എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
















Comments