ന്യൂഡൽഹി:കൊറോണ മഹാമാരിക്കും ഇന്ത്യയുടെ വളർച്ചയെ തടയാനായില്ല.ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ.ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. വിവിധ സൂചകങ്ങൾ വിലയിരുത്തിയാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളെ റാങ്ക് ചെയുന്നത്. 26 രാജ്യങ്ങളെയാണ് സിഡ്‌നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിക്കുന്നത്.
സാമ്പത്തിക ശേഷി. സൈനിക ശേഷി,പ്രതിരോധ ശേഷി സാംസ്‌കാരിക സ്വാധീനം എന്നീ സൂചകങ്ങളിൽ ഇന്ത്യക്ക് വലിയ വളർച്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്.മെച്ചപ്പെട്ട നയതന്ത്രത്തിലൂടെയാണ് അമേരിക്കയ്‌ക്ക് ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യമായി മാറാൻ കഴിഞ്ഞത്.രണ്ടും മൂന്നും സ്ഥാനം യഥാക്രമം ചൈനയ്‌ക്കും ജപ്പാനുമാണ്.വിവിധ സൂചകങ്ങളിൽ ചൈനയുടെ വളർച്ചയിൽ കുറവുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താന് 15 ാം സ്ഥാനമാണ് ഉള്ളത്. പ്രധാനപ്പെട്ട പല വളർച്ചാ സൂചകങ്ങളിലും പാകിസ്താന്റെ അവസ്ഥ ദയനീയമെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു.ഇന്ത്യക്ക് തൊട്ടു പുറകിൽ 5ാം സ്ഥാനത്താണ് റഷ്യ. ഓസ്‌ട്രേലിയക്ക് ആറാം സ്ഥാനമാണ്.ഉത്തരകൊറിയയാണ് ഏഴാം സ്ഥാനത്ത്.അയൽ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും യഥാക്രമം 19 ഉം 20 ഉം സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ മ്യാൻമർ 21 ാംസ്ഥാനത്തും നേപ്പാൾ 25 ാം സ്ഥാനത്തുമാണ്.
















Comments