ന്യൂഡൽഹി ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് ഡൽഹിയിലെ അക്ബർ റോഡിന് നൽകണമെന്ന ആവശ്യവുമായി ബിജെപി. വീരമൃത്യു വരിച്ച സൈന്യാധിപനോട് കാണിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കും ഇതെന്ന് ബിജെപി ഡൽഹി മീഡിയ വിഭാഗത്തിലെ മേധാവി നവീൻ കുമാർ പറഞ്ഞു. ഈ ആവശ്യവുമായി നൂഡൽഹി മുൻസിപ്പൽ കൗൺസിലിന് അദ്ദേഹം കത്തയച്ചു.
മുഗൾ രാജാവ് അക്ബർ ചക്രവർത്തിയുടെ പേരാണ് റോഡിന് നൽകിയിരിക്കുന്നത്. അക്ബർ രാജ്യത്ത് അതിക്രമിച്ച് കയറിയ വ്യക്തിയാണെന്നും എന്നാൽ ജനറൽ ബിപിൻ റാവത്ത് രാജ്യസുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിച്ചയാളാണെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
ഈ ആശയത്തോട് താൻ പൂർണമായും യോജിക്കുന്നതായി മുൻസിപ്പൽ കൗൺസിൽ ചെയർമാർ സതീഷ് ഉപാദ്ധ്യയ പറഞ്ഞു. എന്നാൽ കൗൺസിൽ ഇത് പൂർണമായും അംഗീകരിക്കണം. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ആവശ്യവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം എല്ലാവരുമായി കൂടിയാലോചിച്ച ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments