പാലക്കാട്:ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.മൂന്ന് പ്രതികളെ മാത്രമാണ് ഇത് വരെ പിടി കൂടാൻ സാധിച്ചത്.ഇക്കഴിഞ്ഞ നവംബർ 15 നാണ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ ഭാര്യയ്‌ക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
എന്നാൽ അന്വേഷണം കാര്യക്ഷമം അല്ലെന്നാണ് ബി ജെ പിയുടെ ആരോപണം.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍,വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുള്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരാണ് ഇത് വരെ കേസിൽ അറസ്റ്റിൽ ആയത്.കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവർ അടക്കം അഞ്ചു പേർ ഇനിയും പിടിയിൽ ആവാനുണ്ട്.ഒളിവിൽ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നാണ് ബി ജെ പിയുടെ ആരോപണം.
സിപിഎം പോലിസ് ഒത്തു കളിയുടെ ഭാഗമായാണ് പ്രതികളെ പിടി കൂടാത്തതെന്നാണ് ആക്ഷേപം.പ്രതികളെ ഉടൻ പിടി കൂട്ടിയില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
















Comments