തിരുവനന്തപുരം ; പ്രവാസി നിക്ഷേപത്തിലെ നിയമമാറ്റത്തിലൂടെ രാജ്യത്ത് മോദി സർക്കാർ കൊണ്ടുവന്നത് വലിയ മാറ്റമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സിഎംഡിയുമായ എം.എം. യൂസഫലി.വ്യവസായ സൗഹൃദമാകാന്‍ എല്ലാ സംസ്ഥാനങ്ങളും പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. അതു കൊണ്ടാണ് ഇന്ത്യയിലും കേരളത്തിലും താന്‍ സംരംഭങ്ങള്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു . തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.
2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് ലുലുമാള്‍ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്കിന് സമീപം ആക്കുളത്താണ് മാള്‍. 15,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. ജില്ലയില്‍ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 100 ലധികം ആളുകള്‍ മാള്‍ സ്ഥിതിചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ലുലുമാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതിനെതുടര്‍ന്ന് അധികമായി വേണ്ടിവന്നു.
Comments