വയനാട്: കുറുക്കൻ മൂലയിലെ കടുവ. ഒരു ഗ്രാമം മുഴുവൻ ഭീതിയിലാണ്.. ആർക്കാണ് പേടി. കടുവയ്‌ക്കാണോ അതോ ഗ്രാമവാസികൾക്കാണോ? കുങ്കി ആനകൾ എന്തിനാണ് വന്നിരിക്കുന്നത്. കേരളത്തിന്റെ അതിർത്തി വനാന്തര ജില്ലകളെന്നും വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തെ നേരിടുകയാണ്. രണ്ടാഴ്ചയിലേറെയായി കുറുക്കൻമൂലയിൽ ഭീതി പരത്തുകയാണ് ഒരു കടുവ. നാട്ടുകാരും വനപാലകരു പഠിച്ച പണി 18 ഉം നോക്കിയിട്ടും കടുവയെ വീഴ്‌ത്താനായിട്ടില്ല.
വളർത്തു മൃഗങ്ങളെയടക്കം വയറ്റിനുള്ളി കുറുക്കൻ മൂല പ്രദേശത്തെ കാട്ടിലും നാട്ടിലുമായി വിലസുകയാണ്. പത്തോളം വളർത്തു മൃഗങ്ങളെ കടുവ കൊന്നു. ഒരു വശത്ത് തിരച്ചിൽ നടക്കുമ്പോൾ ജനവാസ മേഖലകളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത് ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുകയാണ്. എവിടെനിന്നോ സാരമായ പരിക്കുകളുള്ള കടുവ പ്രായമുള്ളതും ഇരപിടിക്കാൻ ശേഷിയില്ലാത്തതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്ന നിഗമനമാണ് വനംവകുപ്പ് നൽകുന്നത്.
അതിനാൽ അധികദൂരം പോകാതെ ഗ്രാമത്തെ ചുറ്റിപ്പറ്റി കടുവയുണ്ടെന്ന ശക്തമായ നിഗമനത്തിലാണ് എല്ലാവരും. ഇന്നലെ വൈകിട്ട് മുതുമലയിൽ നിന്ന് കൊണ്ടുവന്ന രണ്ട് താപ്പാനകളാണ് തിരച്ചിലിനുള്ളത്. കലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് തിരച്ചിലിനുള്ളത്. താപ്പാനകളെ ഉപയോഗിച്ചും കൂടുകൾ സ്ഥാപിച്ചും കെണിയൊരുക്കിയെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. മയക്ക് വെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കടുവ ഒരു വന്യജീവിയാണ്. വന്യജീവികൾ ഒരു കാരണവുമില്ലാതെ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാറില്ല. സ്വാഭാവികമായല്ലാത്ത എന്തോ ഒരുപരിക്കാണ് ഈ കടുവയെ ഗ്രാമത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വനംവകുപ്പ് ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ചിത്രത്തിൽ കഴുത്തിന് ചുറ്റും ആഴമേറിയ മുറിവ് വ്യക്തമാണ്. കെണിയിൽ അകപ്പെട്ട ശേഷം രക്ഷപ്പെട്ട കടുവയാണിതെന്ന സംശയം ബലപ്പെടാൻ കാരണം ഈ മുറിവാണ്.
കുറക്കൻമൂല നിവാസികൾ അതിഭയാനകമായ കടുവാപേടിയിലാണ്. വനമേഖലയാൽ ചുറ്റപ്പെട്ട പ്രദേശമാണിതെന്നതിനാൽ ജനങ്ങളും വന്യജീവികളും കുറുക്കൻമൂലയിൽ ഏറ്റുമുട്ടേണ്ടി വരുന്നത് സ്വാഭാവികം. എന്നാൽ ഇന്നുവരെ കടുവകളുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നതാണ് ജനങ്ങളുടേയും മറ്റ് വളർത്തുമൃഗങ്ങളുടേയും ജീവന് ഭീഷണിയാകുന്നത്. നാല് കിലോമീറ്റർ ചുറ്റളവിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് സംശയം.പകൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.
എല്ലാവരും തയ്യാറെടുപ്പിലാണ്. അഞ്ചു കൂടുകളും തയ്യാറാണ്. മൂന്ന് ദിവസമായി കടുവ നാട്ടിലുണ്ട്. ധാരാളം വിദ്യാർത്ഥികൾ പകൽ സ്‌കൂളിൽ പോയി വരേണ്ടത് വനത്തിനടുത്തുകൂടെയാണെന്നതിനാൽ പോലീസിനും വനംവകുപ്പിനും ഇരട്ടിപ്പണിയാണ് നിലവിലുള്ളത്. ഒരു തരി കണ്ണടയ്‌ക്കാതെയാണ് കുറുക്കൻമൂല ഗ്രാമം കാവലിരിക്കുന്നത്. വൈദ്യുതി ബന്ധം പോലും തടസ്സപ്പെടാതിരിക്കാൻ വകുപ്പുതല ജാഗ്രതയും ശക്തമാണ്.
കടുവാപേടിയിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന പൊതുസ്ഥലങ്ങൾ വെട്ടിതെളിക്കുന്ന പണി റവന്യു വകുപ്പും നടത്തുകയാണ്. കടുവയും നാട്ടുകാരും ഭീതിയിലാണ്… മുറിവേറ്റ കടുവ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. ജീവൻ കൈയ്യിൽപിടിച്ചാണ് കുറുക്കൻമൂലക്കാരിരിക്കുന്നത്. ഇവർക്കിടയിലാണ് വനപാലകരും കുങ്കി ആനകളും.
Comments