റഷ്യക്കാരന്റെ തലച്ചോറിൽ ഉദിച്ച ഹെലികോപ്റ്റർ ; കണ്ടുപിടിത്തം ഇങ്ങനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

റഷ്യക്കാരന്റെ തലച്ചോറിൽ ഉദിച്ച ഹെലികോപ്റ്റർ ; കണ്ടുപിടിത്തം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

വലിയ ശബ്ദത്തോടെ ആകാശത്തുകൂടി പറക്കുന്ന ഹെലികോപ്റ്ററുകൾ നമുക്കെന്നും കൗതുകമാണ്. ഹെലികോപ്റ്ററിന്റെ രൂപഘടനയും വിമാനങ്ങൾ പോലെ ഇവ സാധാരണയായി കാണാൻ കഴിയില്ല എന്നതും ഈ കൗതുകത്തിന്റെ കാരണമാണ്. ടൺ കണക്കിന് ഭാരമുള്ള ഹെലികോപ്റ്ററുകൾ കൂടുതൽ ആയി ഉപയോഗിക്കുന്നത് സൈനിക ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമാണ്. ഒരു റഷ്യക്കാരന്റെ തലയിലാണ് ഹെലികോപ്റ്റർ എന്ന ആശയം ഉദിച്ചത്. അറിയാം ഹെലികോപ്റ്ററിന്റെ കണ്ടുപിടിത്തവും ചരിത്രവും..

റഷ്യക്കാരനായ ഇഗോർ ഐ സിക്കോർസ്‌കിയാണ് ഹെലികോപ്റ്ററിന്റെ പിതാവ്. 1912 മുതൽ 1941 വരെ അദ്ദേഹം നടത്തിയ പ്രയത്‌നത്തിന്റെ ഫലമായിരുന്നു ഹെലികോപ്റ്ററുകൾ. അപകടത്തിൽപ്പെടുന്ന ആളുകളെ രക്ഷിക്കാമെന്ന ഹെലികോപ്റ്ററിന്റെ ശേഷിയാണ് ഇഗോറിനെ തന്റെ കണ്ടുപിടിത്തത്തിൽ ഏറെ സന്തോഷവാനാക്കിയത് എന്നാണ് പറയപ്പെടുന്നത്.

ചെറുപ്പകാലത്തു തന്നെ വിമാനങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു ഇഗോർ. വളരുന്തോറും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ വിമാനങ്ങളോടുള്ള താത്പര്യവും വർദ്ധിച്ചു. വിമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഈ താത്പര്യത്തിന് പ്രധാനകാരണണായത് അദ്ദേഹത്തിന്റ മാതാപിതാക്കളായിരുന്നു.

ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുമ്പോൾ മാതാപിതാക്കൾ ഇഗോറിനേയും കൂടെ കൂട്ടാറുണ്ടായിരുന്നു. ഇങ്ങിനെ ജർമ്മനിയും, ഫ്രാൻസും സന്ദർശിച്ച ഇഗോർ വ്യോമയാന രംഗത്തെ പ്രശസ്തരായ ബ്ലെറിയോട്ട്, ഫെർബർ എന്നിവരുമായി സൗഹൃദം സ്ഥാപിക്കാനിടയായി. ഇതോടെ വിമാനം പോലെ എന്തെങ്കിലും കണ്ടുപിടിക്കണമെന്ന ഇഗോറിന്റെ ആഗ്രഹം കൂടുതൽ ശക്തമായി. എന്നാൽ ഹെലികോപ്റ്റർ എന്ന ആശയം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

എല്ലാ കണ്ടുപിടിത്തങ്ങളുടെയും ചരിത്രത്തിന്റെ ആദ്യഭാഗം പരാജയങ്ങളുടേത് ആയിരുന്നു. അതുപോലെ തന്നെയായിരുന്നു ഹെലികോപ്റ്ററിന്റേയും. കറങ്ങുന്ന പങ്ക ഉപയോഗിച്ചായിരുന്നു അദ്ദേഹം ആദ്യം ഹെലികോപ്റ്റർ നിർമ്മിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ശക്തിയുള്ള എഞ്ചിൻ ഇല്ലാതിരുന്നതും, പങ്കയുടെ കറക്കം നിയന്ത്രിക്കാൻ കഴിയാഞ്ഞതും ഈ ശ്രമത്തെ വിഫലമാക്കി.

പരീക്ഷണങ്ങളെല്ലാം പരാജയമായതോടെ ഹെലികോപ്റ്റർ എന്ന ശ്രമം ഉപേക്ഷിച്ച് അദ്ദേഹം സാധാരണ വിമാനം നിർമ്മിക്കാൻ ആരംഭിച്ചു. അങ്ങിനെ 1912 ൽ നാല് എഞ്ചിനുകളുള്ള വിമാനം അദ്ദേഹം നിർമ്മിച്ചു. ദി ഗ്രാൻഡ് എന്നായിരുന്നു അദ്ദേഹം ആദ്യമായി നിർമ്മിച്ച വിമാനത്തിന് പേര് നൽകിയിരുന്നത്. വളരെ പെട്ടെന്നു തന്നെ അദ്ദേഹത്തിന്റെ ദി ഗ്രാൻഡ് ലോകശ്രദ്ധയാകർഷിച്ചു. പിന്നീട് ഒന്നാം ലോക മഹായുദ്ധകാലത്ത് ഇഗോറിന്റെ ദി ഗ്രാൻഡ് ആയിരുന്നു റഷ്യൻ സേന വ്യാപകമായി ഉപയോഗിച്ചിരുന്നത്.

ഇതിനിടെ റഷ്യൻ വിപ്ലവവും, ഒന്നാം ലോക മഹായുദ്ധവും അദ്ദേഹത്തെ അമേരിക്കയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനാക്കി. അങ്ങിനെ 1919 ൽ അദ്ദേഹവും കുടുംബവും അമേരിക്കയിലേക്ക് ചേക്കേറി. അവിടെയെത്തിയ അദ്ദേഹം ഹെലികോപ്റ്ററിനായുള്ള തന്റെ ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആരംഭിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി അദ്ദേഹത്തെ രൂക്ഷമായി ബാധിച്ചിരുന്നു. ഇത് മറികടക്കാൻ ഇഗോർ യുവാക്കളെ റഷ്യൻ ഭാഷ പഠിപ്പിക്കാൻ പോലും തുനിഞ്ഞെന്നാണ് ചരിത്രം.

ഇഗോറിന്റെ സ്വപ്‌നത്തെക്കുറിച്ച് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ചിലരാണ് വീണ്ടും അതിന് പ്രചോദനം നൽകിയത്. 1923 ൽ വിദ്യാർത്ഥികൾ ചേർന്ന് സികോർസ്‌കി എയറോ എഞ്ചിനീയറിംഗ് കോർപ്പറേഷൻ രൂപീകരിച്ചു. ഇതിന്റെ സഹായത്തോടെ അദ്ദേഹം നിരവധി വിമാനങ്ങൾ നിർമ്മിച്ചെങ്കിലും ഹെലികോപ്റ്റർ എന്ന മോഹം മാത്രം അപ്പോഴും ബാക്കിയായി.

പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം 1931 ൽ അദ്ദേഹത്തിന് തന്റെ ഹെലികോപ്റ്റർ എന്ന സ്വപ്‌നം പൂർത്തീകരിക്കുകയും, അതേ വർഷം ഹെലികോപ്റ്ററിന്റെ പേറ്റന്റ് ലഭിക്കുകയും ചെയ്തു. 1938 ൽ അദ്ദേഹം നിർമ്മിച്ച ഹെലികോപ്റ്ററിന് യുണൈറ്റഡ് എയർക്രാഫ്റ്റിന്റെ അംഗീകാരം ലഭിച്ചു. ആദ്യത്തെ പ്രവർത്തനക്ഷമമായ ഹെലികോപ്റ്റർ പിറവിയെടുക്കുന്നത് 1939 ലാണ്. വി.എസ് 300 ആയിരുന്നു ഈ ഹെലികോപ്റ്ററിന് പേര് നൽകിയിരുന്നത്.

ഹെലികോപ്റ്ററിന്റെ പ്രാധാന്യവും കഴിവും മനസ്സിലാക്കിയ അമേരിക്കൻ സൈന്യം ഇഗോറുമായി കരാറിൽ ഏർപ്പെട്ടു. ഇത് ഹെലികോപ്റ്ററിന്റെ ചരിത്രത്തിൽ ഏറെ നിർണായതകമായിരുന്നു. കരാർ പ്രകാരം എക്‌സ് ആർ 4 എന്ന ഹെലികോപറ്റർ അദ്ദേഹം അമേരിക്കൻ സേനയ്‌ക്ക് നിർമ്മിച്ച് നൽകി. ഹെലികോപ്റ്ററിന്റെ സൈനിക മാനുഷിക ഉപയോഗങ്ങൾ ലോകത്തിന് ബോദ്ധ്യമായത് ഇതോടെയായിരുന്നു.

സൈനിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനേക്കാൾ മനുഷ്യരെ രക്ഷപ്പെടുത്താൻ കഴിയുമല്ലോ എന്നതാണ് ഇഗോറിനെ തന്റെ കണ്ടുപിടിത്തത്തിൽ കൂടുതൽ തൃപ്തനാക്കിയത്. 1945ലായിരുന്നു ഹെലികോപ്റ്റർ ഉപയോഗിച്ച് ആദ്യമായി ആളുകളെ രക്ഷിച്ചത്.
ഒരാൾ രക്ഷപ്പെടുത്താൻ അഭ്യർത്ഥിക്കുമ്പോൾ അയാളുടെ മേൽ പുഷ്പങ്ങൾ വർഷിക്കാനേ സാധാരണ വിമാനത്തിന് കഴിയൂ എന്നാൽ ഇനി മുതൽ ഒരു വിമാനത്തിന് അവിടെയെത്താനും അയാളെ രക്ഷപ്പെടുത്താനും കഴിയുമെന്നായിരുന്നു ഇതിന് ശേഷം ഇഗോർ നടത്തിയ പ്രതികരണം.

Tags: HELECOPTER
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies