കൊച്ചി: സി.പി.എം സമ്മേളനങ്ങൾ ആരംഭിച്ചതോടെ ട്രോളൻമാർക്കിത് ആഘോഷ കാലം.സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലും, തൃക്കാക്കര ഏരിയാ സമ്മേളനം ഉൾപ്പെടെ വിവിധ ഏരിയാ സമ്മേളനങ്ങളിലും ഉയർന്ന പതാക വന്ദന ഗാനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളൻമാർ ആഘോഷമാക്കുന്നത്.
എറണാകുളം ജില്ലാ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാനിധ്യത്തിൽ ആണ് ജയഭേരിയോടെ പതാക ഉയർത്തിയത്.
സി.പി.എം സമ്മേളനങ്ങൾ ആർഎസ്എസ് പരിപാടികളെ ഓർമ്മിപ്പിക്കുന്നുവെന്നാണ് പരിഹാസം.’നമോ നമസ്തെ വിജയപതാകെ’ എന്ന വരികളോടെയാണ് പതാക വന്ദന ഗാനം ആരംഭിക്കുന്നത്.സംഘ പരിവാർ പരിപാടികളിൽ ഉയരുന്ന വിജയാരവവും, ജയ് വിളികളും സി.പി.എം കോപ്പിയടിക്കുകയാണെന്നാണ് പരിഹാസങ്ങൾ.ഒരു കാവിക്കൊടി കൂടി കെട്ടിയാൽ അടിപൊളിയെന്നും, ഭാരത് മാതാ കി ജയ് വിളിയുടെ കുറവുണ്ടെന്നും ട്രോളൻമാർ കളിയാക്കുന്നുണ്ട്.
അതേ സമയം ബി.ജെ.പി പരിപാടിയല്ല,സിപി.എം പരിപാടിയാണെന്ന തലക്കെട്ടോടെ ‘സി.പി.എം വിമതർ ‘സ്വാഗത ഗാനത്തിന്റെ വീഡിയോ പാർട്ടി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. എല്ലാം അടിച്ചുമാറ്റിക്കോ എന്ന് സംഘപരിവാർ സൈബർ ഗ്രൂപ്പുകളും പരിഹസിക്കുന്നുണ്ട്.
ആർ.എസ്.എസ് ഗണ വേഷത്തെയും, പഥ സഞ്ചലനത്തെയും അനുകരിച്ച് പി.ജയരാജന്റെ നേതൃത്വത്തിൽ വളണ്ടിയർ സേന രൂപീകരിച്ചിരുന്നു. ആർ.എസ്.എസ് ശാഖകളെ അനുകരിച്ച് സമാന പരിശീലന പരിപാടികൾ സി.പി.എം നടത്തുന്നുണ്ട്..
മുൻപ് യോഗയെ വിമർശിക്കുകയും, പരിഹസിക്കുകയും ചെയ്ത സി .പി എം ഇപ്പോൾ യോഗാ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ച് സി.പി.എം രംഗത്ത് വന്നതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Comments