കൊച്ചി: അങ്കമാലി പീച്ചാനിക്കാട്ടിൽ പെൺമക്കളെ ശല്ല്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. പീച്ചാനിക്കാട് സ്വദേശി നൽക്കര ജോയിക്കാണ് ഒരു കൂട്ടം ആളുകളുടെ മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമികൾ ഭർത്താവിനെ മർദ്ദിച്ചതെന്നും ജോയിയുടെ ഭാര്യ ജിൻസി പറയുന്നു.
എന്നാൽ ജോയിയും സഹോദരന്റെ ഭാര്യയും തമ്മിലുള്ള കുടിവെള്ള തർക്കം പരിഹരിക്കാനെത്തിയ പ്രവർത്തകരെ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. ജോയിയുടെ കുടുംബം ആരോപിച്ച പരാതി അടിസ്ഥാനരഹിതമാണെന്നും ഇവർ പറയുന്നു. എന്നാൽ ഡിവൈഎഫ്ഐക്കാരോട് പോലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസും ആരോപിച്ചു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും ജോയിക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments