ഭോപ്പാൽ : കോളേജ് വിദ്യാര്ത്ഥികള്ക്കിടില് താരമായി ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ. അറുപതുകളിലും അദ്ദേഹത്തിന്റെ കായികക്ഷമതയാണ് വിദ്യാർത്ഥികളിൽ അമ്പരപ്പുളവാക്കിയത്.സ്റ്റേജില്‍ യുവാക്കളെ പോലെ പുഷ് അപ് എടുക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
മദ്ധ്യപ്രദേശിലെ ആർപിഎൽ മഹേശ്വരി കോളേജിൽ നടന്ന വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി വിജയ് വര്‍ഗിയയെ ആണ് അധികൃതർ ക്ഷണിച്ചിരുന്നത്. ഈ ചടങ്ങലായിരുന്നു അദ്ദേഹം വിദ്യാർത്ഥികൾക്ക് മുൻപിൽ പുഷ് അപ് എടുത്തത്. ഒരു മിനിറ്റിൽ 40 പുഷ് അപ് എടുത്താണ് അദ്ദേഹം യുവാക്കളെ അമ്പരപ്പിച്ചത്. ബിജെപി നേതാവ് പുഷ് അപ് എടുക്കുമ്പോൾ വിദ്യാർത്ഥികളാണ് ആവേശഭരിതരായി എണ്ണം എടുത്തത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജിതു ജിരാതിയാണ് ഇതിന്റെ ദൃശ്യങ്ങൾ ആദ്യം പങ്കുവെച്ചത്. . 65 വയസ്സാണ് കൈലാഷ് വിജയ് വര്‍ഗിയയ്ക്ക്. ബിജെപി നേതാവിന്റെ ആരോഗ്യ സംരക്ഷണത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഇതിന് മുൻപും കൈലാഷ് വിജയ് വര്‍ഗിയ സമൂഹമാദ്ധ്യമങ്ങളിൽ താരമായിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനൊപ്പം ഷേലൈ എന്ന സിനിമയിലെ യേ ദോസ്തി എന്ന ഗാനം പാടി കൊണ്ടായിരുന്നു അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.
@BJP4India के राष्ट्रीय महासचिव कैलाश जी विजयवर्गीय ने कालेज के समारोह में छात्रों के बीच लगाई पुश अप… @KailashOnline@BJP4MP pic.twitter.com/4SS6qiQnc7
— Jitu Jirati ( jitendra jirati ) (@jiratijitu) December 18, 2021
Comments