സ്വന്തം നാട്ടിൽ ക്രമസമാധാനം തകരുമ്പോൾ ‘ ചിലിയും ഇടത്തോട്ടാണെന്ന ‘ ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക് : വിമർശിച്ച് സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം നാട്ടിൽ ക്രമസമാധാനം തകരുമ്പോൾ ‘ ചിലിയും ഇടത്തോട്ടാണെന്ന ‘ ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക് : വിമർശിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 05:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരളം ഭീകരത വളരുന്ന മണ്ണായി മാറുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ട് വരുന്നത് . എസ് ഡി പി ഐ നേതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയതും സംസ്ഥാനത്തെ ക്രമസമാധാന നില താളം തെറ്റിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേയ്‌ക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്താനാണ് നിർദേശം . എന്നാൽ ഇതൊന്നും തന്നെ ബാധിക്കുകയേയില്ലെന്ന രീതിയിലാണ് മുൻ മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

ചിലിയും ഇടത്തോട്ട് എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷ യുവനേതാവ് ഗബ്രിയേൽ ബോറിക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 56% വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം . എതിരാളി വലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റിന് 44% വോട്ടേ ലഭിച്ചുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ഇടതുപക്ഷ പുരോഗമന പാർട്ടികളുടെ പിന്തുണ ബോറിക്കിന് ഉണ്ടായിരുന്നു എന്നുമൊക്കെ തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ക്യൂബയും മറ്റ് ഇടതുപക്ഷ സർക്കാരുകളും മാത്രമല്ല, മറ്റു ലാറ്റിനമേരിക്കൻ സർക്കാരുകളും വിജയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷവും വിജയത്തെ ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ട് വിജയത്തെ തടയിടാനുള്ള അട്ടിമറി ശ്രമമൊന്നും ഉണ്ടാകാനിടയില്ല. സമ്പന്നരുടെമേൽ നികുതി. സമഗ്ര വിദ്യാഭ്യാസ പരിഷ്കാരം. ക്ഷേമനയങ്ങൾ. ലാറ്റിനമേരിക്കയിൽ വീണ്ടുമൊരു ഇടതുപക്ഷ മുന്നേറ്റത്തിനു കളമൊരുക്കും. ഗബ്രിയേൽ ബോറികിന്റെ ഏറ്റവും പ്രസിദ്ധമായ പ്രസ്താവനകളിൽ ഒന്ന് ഇങ്ങനെയാണ് – “നിയോലിബറലിസത്തിന്റെ ജന്മഭൂമി ചിലിയാണ്. ഇവിടെ ഞങ്ങൾ അതിനു ശവക്കല്ലറയും തീർക്കും.”- ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് .

അതേ സമയം ഈ സമയത്ത് ഇത്തരമൊരു പോസ്റ്റിടാൻ ഈ സമയത്ത് എങ്ങനെ തോന്നിയെന്ന വിമർശനമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത് . കേരളം കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ വലിയ സന്തോഷം നൽകുന്ന വാർത്തയല്ലേ താങ്കൾ പങ്ക് വച്ചിരിക്കുന്നതെന്നും , അങ്ങോട്ട്‌ നോക്കി ഇരുന്നോളൂവെന്നും ചിലർ പറയുന്നു.

ആ നാടും നാശത്തിന് സാക്ഷ്യം വഹിക്കാൻ തുടങ്ങുകയാണെന്നും , വരാൻ ഇരിക്കുന്ന വിപത്ത് വഴിയിൽ തങ്ങില്ല എന്നാണല്ലോയെന്നും ചിലർ പരിഹസിക്കുന്നു.

 

Tags: chilethomas isac
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies